ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ കരിയറിലെ 31-ാം സെഞ്ചുറി നേടിയ ഓസീസ് താരം സ്റ്റീവ് സ്മിത്തിന് റെക്കോര്‍ഡ്.
Image credits: Getty
ഇന്ത്യയെ വേട്ടയാടി
ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന വിദേശ ബാറ്ററെന്ന റെക്കോര്‍ഡ് ജോ റൂട്ടിനൊപ്പം ഇനി സ്മിത്തിനും
Image credits: Getty
ഒമ്പത് തവണ
ഇന്ത്യക്കെതിരെ റൂട്ടും സ്മിത്തും ഒമ്പത് ടെസ്റ്റ് സെഞ്ചുറികള്‍ വീതമാണ് നേടിയത്.
Image credits: Getty
പിന്നിലായത് ഇതിഹാസങ്ങള്‍
ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ എട്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള വിവിയന്‍ റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിംഗ്, ഗാരി സോബേഴ്സ് എന്നിവരെ പിന്നിലാക്കി.
Image credits: Getty
ഇനി സച്ചിന്‍ മാത്രം മുന്നില്‍
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളില്‍ സ്മിത്ത്(9) രണ്ടാമത്. 11 സെഞ്ചുറികളുള്ള സച്ചിന്‍ മാത്രമാണ് ഇനി സ്മിത്തിന് മുന്നില്‍.
Image credits: Getty
കോലിയും ഗവാസ്കറും പിന്നിലായി
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ എട്ട് വീതം സെഞ്ചുറി നേടിയിട്ടുള്ള വിരാട് കോലി, സുനില്‍ ഗവാസ്കര്‍, റിക്കി പോണ്ടിംഗ് എന്നിവരെ സ്മിത്ത് ഇന്ന് പിന്നിലാക്കി.
Image credits: Getty
ഹെയ്ഡനെ മറികടന്നു
31-ാം സെഞ്ചുറി നേടിയ സ്മിത്ത് ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമായി. റിക്കി പോണ്ടിംഗ്(41), സ്റ്റീവ് വോ(32) എന്നിവര്‍ മാത്രം മുന്നില്‍.
Image credits: Getty
ബ്രാഡ്മാന്‍ മാത്രം മുന്നില്‍
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന സന്ദര്‍ശക ബാറ്ററെന്ന നേട്ടത്തില്‍ സ്റ്റീവ് വോക്ക് ഒപ്പം രണ്ടാമത്(7). സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‍(11) മാത്രം മുന്നില്‍.