Cricket

എല്ലാ കണ്ണുകളും ഗില്ലില്‍

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തുടക്കമാവുമ്പോൾ എല്ലാ കണ്ണുകളും യുവതാരം ശുഭ്മാൻ ഗില്ലിലേക്കാണ്. ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഗിൽ ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നത്.

Image credits: Getty

ഐപിഎല്ലിന് പിന്നാലെ

ഐപിഎല്ലിന്‍റെ താരമായിരുന്നു ശുഭ്മാൻ ഗിൽ. 17 കളിയിൽ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ നേടിയത് മൂന്ന് സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയും ഉൾപ്പടെ 890 റൺസ്.

 

Image credits: Getty

മോസ്റ്റ് വാല്യുബിള്‍ ഗില്‍

ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗിൽ മോസ്റ്റ് വാല്യുബിൾ പ്ലെയറായും തെരഞ്ഞെടുക്കപ്പെട്ടു.

Image credits: Getty

ഐപിഎല്‍ ഹാങോവര്‍

വൈറ്റ്ബോളിൽ നിന്ന് റെഡ് ബോളിലേക്കുള്ള മാറ്റമാണ് ഗില്ലിന് മുന്നിലെ പ്രധാന വെല്ലുവിളി.

Image credits: Getty

ഓസീസ് പേസ് ത്രയം വെല്ലുവിളി

തകർപ്പൻ ഫോമിൽ കളിക്കുന്ന ഗില്ലിന് പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും സ്കോട് ബോളണ്ടും ഉൾപ്പെടുന്ന ഓസീസ് പേസ് നിരയെ അതിജീവിക്കാനാവുമെന്നാണ് ഇന്ത്യൻ ക്യാമ്പിന്‍റെ പ്രതീക്ഷ.

Image credits: Getty

ഇതുവരെ കളിച്ചത് 15 ടെസ്റ്റ്

പതിനഞ്ച് ടെസ്റ്റിൽ കളിച്ചിട്ടുള്ള ഗിൽ രണ്ട് സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയും ഉൾപ്പടെ നേടിയത് 890 റൺസ്.

 

Image credits: Getty

ഇന്ത്യയിലും വിദേശത്തും മിന്നി

ഇന്ത്യയിൽ കളിച്ച എട്ട് ടെസ്റ്റിൽ 417 റൺസും വിദേശത്തെ ഏഴ് ടെസ്റ്റിൽ 473 റൺസും.

Image credits: Getty

ഉയര്‍ന്ന സ്കോര്‍

ഇന്ത്യയിലും വിദേശത്തും ഓരോ സെഞ്ച്വറിയും രണ്ട് അ‍ർധ സെഞ്ച്വറിയും. ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദിൽ നേടിയ 128 റൺസാണ് ഉയർന്ന സ്കോ‌ർ.

Image credits: Getty

കരിയറിലെ വലിയ പരീക്ഷണം

കോലിയുടെ പിൻഗാമിയാകാൻ ഒരുങ്ങുന്ന ഗില്ലിന്‍റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിനാണ് ഓവൽ വേദിയാവുക.

Image credits: Getty

പിന്നണിയില്‍ സാക്ഷാല്‍ ധോണി; ഫൈനലില്‍ കെ എസ് ഭരത് തിളങ്ങും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍:ഓവലിലെ പിച്ച് റിപ്പോര്‍ട്ട്; ചരിത്രം

ഓവലിലെ ടെസ്റ്റ് ഫൈനല്‍: ഇന്ത്യന്‍സമയം, ലൈവ്; അറിയേണ്ടതെല്ലാം

ഒന്നും രണ്ടുമല്ല, ഫൈനലില്‍ ഇന്ത്യക്ക് നഷ്‌ടം നാല് താരങ്ങളെ!