Cricket

പുതിയ റോള്‍

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി അഭിഷേക് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുക മലയാളി താരം സഞ്ജു സാംസണ്‍.

 

Image credits: Getty

കരിയറില്‍ ആദ്യം

കരിയറില്‍ ആദ്യമായി സഞ്ജുവിനെ ഒരു പരമ്പരയിലെ മുഴുവൻ സമയ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തിരിക്കുന്നുവെന്നതും പ്രത്യേകതയാണ്.

 

 

Image credits: Getty

ഇത് ആറാം ഊഴം

ഓപ്പണറെന്ന നിലയില്‍ ഇതുവരെ ഇന്ത്യക്കായി അഞ്ച് മത്സരങ്ങളിലാണ് സഞ്ജു ഇറങ്ങിയത്.

 

 

Image credits: Getty

ശരാശരി പ്രകടനം മാത്രം

അഞ്ച് മത്സരങ്ങളില്‍ ഇതുവരെ നേടിയത് 21 റണ്‍സ് ശരാശരിയില്‍ 105 റണ്‍സ്. ഇതില്‍ മൂന്ന് തവണ ഒറ്റ അക്കത്തില്‍ പുറത്തായി.

Image credits: Getty

അവസാനം പൂജ്യൻ

ഓപ്പണറായി അവസാനം ഇറങ്ങിയ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു.

Image credits: Getty

അയര്‍ലന്‍ഡിനെതിരെ വെടിക്കെട്ട്

അയര്‍ലന്‍ഡിനെതിരെ 2022ല്‍ നേടിയ 71 റണ്‍സാണ് ഓപ്പണറെന്ന നിലയില്‍ സ‍ഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍.

 

Image credits: Getty

ഐപിഎല്ലില്‍ ഓപ്പണിംഗ് പുതുമയല്ല

ഐപിഎല്ലില്‍ രാജസ്ഥാനുവേണ്ടിയും ഡല്‍ഹിക്കുവേണ്ടിയും 24 തവണ സഞ്ജു ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്.

Image credits: Getty

അവസാനം ഇറങ്ങിയത് 5 വര്‍ഷം മുമ്പ്

2019ലാണ് ഐപിഎല്ലില്‍ അവസാനം ഓപ്പണറായി ഇറങ്ങിയത്. ഐപിഎല്ലില്‍ ഓപ്പണറായി മൂന്ന് അര്‍ധസെഞ്ചുറിയും സ‍ഞ്ജുവിനുണ്ട്. 74 ഉയര്‍ന്ന സ്കോര്‍.

Image credits: Getty
Find Next One