Cricket
ഐപിഎല്ലില്‍ മുംബൈക്കെതിരായ മത്സരത്തില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.
ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 3500 റണ്‍സ് പിന്നിടുന്ന ആദ്യ താരമായിരിക്കുകയാണ് സഞ്ജു.
128 ഇന്നിംഗ്സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. രാജസ്ഥാന് വേണ്ടി 3000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യ താരവും സഞ്ജുവാണ്.
79 ഇന്നിംഗ്സില്‍ 2981 റണ്‍സ് നേടിയ ജോസ് ബട്ലറാണ് രണ്ടാം സ്ഥാനത്ത്.
100 ഇന്നിംഗ്സില്‍ 2810 റണ്‍സുള്ള മുന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മൂന്നാമതാണ്.
ഷെയ്ന്‍ വാട്സണ്‍ (78 ഇന്നിംഗ്സില്‍ 2371), യശസ്വി ജയ്സ്വാള്‍ (45 ഇന്നിംഗ്സില്‍ 1367) എന്നിവരാണ് പിന്നിലുള്ളത്.
2021ല്‍ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. 2022ല്‍ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.
ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിന് അരികിലെത്തി. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്.
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം, റെക്കോര്‍ഡ് നേട്ടത്തില്‍ ചാഹല്‍
പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും ബുമ്രയെ വെല്ലാന്‍ ആരുമില്ല
ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചത് 10 താരങ്ങൾ; സഞ്ജുവിന് കാത്തിരിപ്പ്
കോലിയും വീഴും, യശസ്വിയുടെ നോട്ടം ഇനി ബ്രാഡ്‌മാന്‍റെ റെക്കോർഡിൽ