Cricket

സഞ്ജു മാത്രമല്ല നിര്‍ഭാഗ്യവാൻ

മലയാളി താരം സഞ്ജു സാംസണ് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടാതിരുന്നതിന്‍റെ നിരാശയിലാണ് മലയാളികള്‍.

 

Image credits: Getty

നാലു ടീമുകള്‍ 60 താരങ്ങള്‍

ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ എ, ബി, സി, ഡി എന്നിങ്ങനെ നാലു ടീമുകളില്‍ അവസരം ലഭിച്ചത് 60 താരങ്ങള്‍ക്ക്.

 

 

Image credits: Getty

60ല്‍ പോലും അവരാരുമില്ല

60 താരങ്ങളില്‍ അവസരം കിട്ടാതിരുന്ന താരം സഞ്ജു മാത്രമല്ലെന്നതാണ് ശ്രദ്ധേയം.

Image credits: Twitter

റിങ്കു സിംഗ്

ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട റിങ്കുവിന് ദുലീപ് ട്രോഫി ടീമിലും അവസരമില്ല.

 

Image credits: Getty

പൃഥ്വി ഷാ

ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ അടിച്ചു തകർക്കുന്ന യുവ ഓപ്പണര്‍ പൃഥ്വി ഷായെയും ദുലീപ് ട്രോഫി ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.

Image credits: Getty

രവി ബിഷ്ണോയ്

ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ സ്പിന്നര്‍ രവി ബിഷ്ണോയിക്കും ദുലീപ് ട്രോഫി ടീമില്‍ ഇടം നല്‍കിയിട്ടില്ല.

 

Image credits: Getty

അഭിഷേക് ശര്‍മ

ഐപിഎല്ലിലും സിംബാബ്‌വെ പര്യടനത്തിലും അടിച്ചു തകര്‍ത്ത യുവ ഓപ്പണർ അഭിഷേക് ശര്‍മയും ദുലീപ് ടോഫി ടീമിലില്ല.

Image credits: Getty

യുസേവേന്ദ്ര ചാഹല്‍

ടി20 ലോകകപ്പ് ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതിരുന്ന യുസ്‌വേന്ദ്ര ചാഹലിനെ ദുലീപ് ട്രോഫിക്കുള്ള ടീമില്‍ നിന്നും സെലക്ടര്‍മാര്‍ തഴഞ്ഞു.

Image credits: Getty

മായങ്ക് യാദവ്

അടുത്ത ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിലേക്ക് പരിഗണിക്കുന്ന പേസര്‍ മായങ്ക് യാദവിനും ദുലീപ് ട്രോഫി ടീമില്‍ ഇടമില്ല.

Image credits: Twitter
Find Next One