Cricket
റെക്കോര്‍ഡ് ബുക്കില്‍ വീണ്ടും പേരെഴുതി ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ
ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിനെ മറികടന്ന് ആറാമതെത്തി
ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയ്ര്‍സ്റ്റോയെ ബൗള്‍ഡാക്കിയാണ് രവീന്ദ്ര ജഡേജയുടെ നേട്ടം
കരിയറിലെ 332 രാജ്യാന്തര മത്സരങ്ങളില്‍ 552 വിക്കറ്റുകളായി ഇതോടെ രവീന്ദ്ര ജഡേജയ്ക്ക്
296 കളികളില്‍ 551 വിക്കറ്റുകളായിരുന്നു ജവഗല്‍ ശ്രീനാഥിന്‍റെ പേരിലുണ്ടായിരുന്നത്
401 മത്സരങ്ങളില്‍ 953 വിക്കറ്റുമായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് പട്ടികയില്‍ തലപ്പത്ത്
രവിചന്ദ്രന്‍ അശ്വിന്‍ (723), ഹര്‍ഭജന്‍ സിംഗ് (707), കപില്‍ ദേവ് (687), സഹീര്‍ ഖാന്‍ (597) എന്നിവരാണ് ജഡേജയ്ക്ക് മുന്നിലുള്ള മറ്റ് ബൗളര്‍മാര്‍
കൂടുതല്‍ ഡക്കായ രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍; സഞ്ജു സാംസണ്‍ മുന്നില്‍
ടെസ്റ്റ് ടീമില്‍ വിരാട് കോലിയുടെ പകരക്കാരനാവാൻ സാധ്യതയുള്ള താരങ്ങള്‍
കോലിക്കും രോഹിത്തിനുമൊന്നും സ്വപ്നം കാണാനാവാത്ത നേട്ടവുമായി പൂജാര
ട്വന്‍റി 20 ലോകകപ്പ്: സഞ്ജു സാംസണിന് സന്തോഷ വാർത്തയുമായി ദ്രാവിഡ്