Cricket
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇവർ...
'സിക്സർമാന്‍'മാരുടെ പട്ടികയില്‍ ഹിറ്റ്മാന്‍ രോഹിത് ശർമ്മ തന്നെ തലപ്പത്ത്. 257 സിക്സാണ് നിലവിലെ മുംബൈ ഇന്ത്യന്‍സ് നായകനുള്ളത്.
ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ തല എം എസ് ധോണിയാണ് രണ്ടാമത്, 239 സിക്സുകള്‍. സിഎസ്കെയ്ക്ക് പുറമെ പൂനെയിലും ധോണി കളിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ റണ്‍മെഷീന്‍ വിരാട് കോലി 234 സിക്സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
'മിസ്റ്റർ ഐപിഎല്‍' എന്ന വിശേഷണമുള്ള സിഎസ്കെ മുന്‍താരം സുരേഷ് റെയ്നയാണ് നാലാമത്. സമ്പാദ്യം 203 സിക്സറുകള്‍.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 182 സിക്സുമായി പട്ടികയില്‍ അഞ്ചാമതുണ്ട്.
ഐപിഎല്ലില്‍ കെകെആർ അടക്കം ആറ് ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള റോബിന്‍ ഉത്തപ്പയ്ക്കും 182 സിക്സുണ്ട്.
കരിയർ ഏറെ അവശേഷിക്കുന്ന 29കാരനായ സഞ്ജുവിന് റെയ്നയുടെ അടക്കം റെക്കോർഡുകള്‍ അനായാസം തകർക്കാം.
ഐപിഎല്‍ 2024ല്‍ 22 സിക്സറുകള്‍ നേടിയാല്‍ റെയ്നയെ പിന്നിലാക്കി നാലാം സ്ഥാനത്തേക്ക് സഞ്ജുവിന് ചുവടുവെക്കാം.
വനിതാ പ്രീമിയര്‍ ലീഗ്: കോടികളടിച്ച് ഇന്ത്യന്‍ അണ്‍ക്യാപ്ഡ് താരങ്ങള്‍
ഇന്ത്യന്‍ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് 'ലോട്ടറി'; പണച്ചാക്ക് നിറയും
ആദ്യ ട്വന്‍റി 20; ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പ് സാധ്യത, ഒരു തിരിച്ചടി
ഇക്കാര്യമറിഞ്ഞാല്‍ ആരും മുഹമ്മദ് ഷമിയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കും!