Cricket
വെസ്റ്റ് ഇന്‍ഡീസിനിതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ 26 റണ്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യന്‍ റെക്കോര്‍ഡിട്ട് കുല്‍ദീപ് യാദവ്.
നാലാം ടി20യില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തത്.
അടിച്ചു തകര്‍ത്ത വിന്‍ഡീസ് ബാറ്റര്‍മാരെ റണ്‍സേറെ വഴങ്ങാതെ പന്തെറിഞ്ഞ കുല്‍ദീപിന്‍റെ ബൗളിംഗാണ് പിടിച്ചു നിര്‍ത്തിയത്.
തന്‍റെ ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ റൊവ്മാന്‍ പവലിനെയും നിക്കോളാസ് പുരാനെയും മടക്കിയാണ് കുല്‍ദീപ് വിന്‍ഡീസ് കുതിപ്പ് തടഞ്ഞത്.
ഏഴ് ഇന്നിംഗ്സില്‍ ഇത് നാലാം തവണയാണ് കുല്‍ദീപ് പുരാനെ വീഴ്ത്തുന്നത്. കുല്‍ദീപിനെതിരെ പുരാന്‍റെ സ്ട്രൈക്ക് റേറ്റ് 95.34 മാത്രം.
ഇന്നലെ രണ്ട് വിക്കറ്റെടുത്തതോടെ ടി20യില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറായി കുല്‍ദീപ്.
വിന്‍ഡീസിനെതിരെ 13 വിക്കറ്റെടുത്തിട്ടുള്ള പേസര്‍ ഭുവനേശ്വര്‍ കുമാറിനെയാണ് കുല്‍ദീപ് പിന്തള്ളിയത്.
നേരത്തെ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ അതിവേഗം 50 വിക്കറ്റ് തികക്കുന്ന ബൗളറെന്ന നേട്ടവും കുല്‍ദീപ് സ്വന്തമാക്കിയിരുന്നു. 31 കളികളില്‍ 52 വിക്കറ്റാണ് കുല്‍ദീപിനുള്ളത്.