Cricket

റുതുരാജ് ഗെയ്ക്‌‌വാദ്

ഐപിഎല്ലില്‍ മിന്നും ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ലോകകപ്പ് ടീമില്‍ ഇടം കിട്ടാതിരുന്നവരുടെ പ്ലേയിംഗ് ഇലവനിലെ ഓപ്പണറാകും.

Image credits: Getty

അഭിഷേക് ശര്‍മ

ഐപിഎല്ലില്‍ ഹൈദരാബാദിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്ന അഭിഷേക് ശര്‍മയാകും റുതുരാജിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

Image credits: Getty

സായ് സുദര്‍ശൻ

ഐപിഎല്‍ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള സായ് സുദര്‍ശനാകും മൂന്നാം നമ്പറില്‍.

Image credits: Getty

റിയാന്‍ പരാഗ്

ഐപിഎല്ലില്‍ രാജസ്ഥാനുവേണ്ടി തകര്‍ത്തടിക്കുന്ന റിയാന്‍ പരാഗ് ആയിരിക്കും നാലാം നമ്പറില്‍.

Image credits: Getty

കെ എല്‍ രാഹുല്‍

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ കെ എല്‍ രാഹുൽ ക്യാപ്റ്റനായി ടീമിലെത്തും.

Image credits: Getty

റിങ്കു സിംഗ്

ലോകകപ്പ് ടീമില്‍ നിര്‍ഭാഗ്യം കൊണ്ട് സ്ഥാനം നഷ്ടമായ റിങ്കു സിംഗ് ഒഴിവാക്കപ്പെട്ടവരുടെ പ്ലേയിംഗ് ഇലവനിലെ ഫിനിഷറാകും.

Image credits: Getty

ദിനേശ് കാര്‍ത്തിക്

ഐപിഎല്ലില്‍ ആര്‍സിബിക്കായി തകര്‍ത്തടിക്കുന്ന ദിനേശ് കാര്‍ത്തിക് ലോകകപ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പ്ലേയിംഗ് ഇലവനിലെ വിക്കറ്റ് കീപ്പറും ഫിനിഷറുമാകും.

Image credits: Getty

ഹര്‍ഷല്‍ പട്ടേല്‍

14 വിക്കറ്റുമായി ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതുള്ള ഹര്‍ഷല്‍ പട്ടേല്‍ പേസ് ഓള്‍ റൗണ്ടറായി ടീമിലെത്തും.

 

Image credits: Getty

രവി ബിഷ്ണോയി

ഒഴിവാക്കപ്പെട്ടവരുടെ പ്ലേയിംഗ് ഇലവനിലെ സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയ് എത്തും.

Image credits: Getty

ഖലീല്‍ അഹമ്മദ്

 ലോകകപ്പ് ടീമിലെ റിസര്‍വ് ലിസ്റ്റിലുണ്ടെങ്കിലും ഖലീല്‍ അഹമ്മദ് ഒഴിവാക്കപ്പെട്ടവരുടെ ഇലവനില്‍ പേസറായി ടീമിലെത്തും.

Image credits: Getty

മായങ്ക് യാദവ്

ഐപിഎല്ലില്‍ പേസ് കൊണ്ട് ഞെട്ടിച്ച ലഖ്നൗ താരം മായങ്ക് യാദവ് ഒഴിവാക്കപ്പെടവരുടെ പ്ലേയിംഗ് ഇലവനിലെ മൂന്നാം പേസറാകും.

Image credits: Twitter

മെല്ലെപ്പോക്കിന് വിമര്‍ശനം, പക്ഷെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോലി

ടീമിനകത്തുമല്ല പുറത്തുമല്ല! ലോകകപ്പില്‍ അവസരം കാത്ത് ചില ബാറ്റര്‍മാര്‍

രാജസ്ഥാന്‍ റോയല്‍സില്‍ ആദ്യം! കിടിലന്‍ റെക്കോര്‍ഡിട്ട് സഞ്ജു സാംസണ്‍

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം, റെക്കോര്‍ഡ് നേട്ടത്തില്‍ ചാഹല്‍