Cricket
ഇന്ത്യക്കെതിരായ മുഴുനീള ക്രിക്കറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വലിയ പ്രതീക്ഷയിലാണ്
കഴിഞ്ഞ മൂന്ന് വര്‍ഷമുണ്ടായ സാമ്പത്തിക നഷ്‌ടം ഒറ്റ പരമ്പര കൊണ്ട് പരിഹരിക്കാം എന്ന് കണക്കുകൂട്ടുന്നു
മാത്രമല്ല, അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള നീക്കിയിരിപ്പ് കൂടി ക്രിക്കറ്റ് സൗത്താഫ്രിക്കയ്‌ക്ക് പരമ്പരയില്‍ നിന്ന് കിട്ടും
68.7 മില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ഇന്ത്യക്കെതിരായ മൂന്ന് ട്വന്‍റി, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് ഇവയില്‍ നിന്നുള്ള പ്രതീക്ഷ
സീനിയര്‍ ടീമിന് പുറമെ ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ പരമ്പര നടക്കുന്നതും പര്യടനത്തിന്‍റെ സവിശേഷതയാണ്
കൊവിഡ് മഹാമാരി കാരണം 2021 ഡിസംബറിന് ശേഷം ഇന്ത്യയോട് പരമ്പര നടക്കാതിരുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി
കഴിഞ്ഞ മൂന്ന് വര്‍ഷം 6.3 മില്യണ്‍ ഡോളര്‍, 10.5 മില്യണ്‍ ഡോളര്‍, 11.7 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ബോര്‍ഡിന് നഷ്‌ടമുണ്ടായത്
ഇതിന്‍റെ എല്ലാ നഷ്‌ടവും ഇത്തവണത്തെ മുഴുനീള പരമ്പരയില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയ്‌ക്ക് പരിഹരിക്കാം