ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും കനത്ത തിരിച്ചടി.
Image credits: Getty
ആദ്യ 10ല്‍ നിന്ന് പുറത്ത്
വിരാട് കോലി ആദ്യ പത്തില്‍ നിന്ന് പുറത്തായി പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു
Image credits: Getty
രോഹിത്തിനും തിരിച്ചടി
ചെന്നൈ ടെസ്റ്റില്‍ 11 റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ നഷ്ടമാക്കി പത്താം സ്ഥാനത്തായി.
Image credits: Getty
നേട്ടം കൊയ്ത് റിഷഭ് പന്ത്
ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ റിഷഭ് പന്ത് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Image credits: Getty
യശസ്വിക്കും മുന്നേറ്റം
യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.
Image credits: Getty
കുതിച്ച് ഗില്ലും
ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗിൽ 5 സ്ഥാനം ഉയര്‍ന്ന് പതിനാലാം സ്ഥാനത്തെത്തി.
Image credits: Getty
ജോ റൂട്ട് തന്നെ ഒന്നാമന്‍
ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമതും കെയ്ന്‍ വില്യംസണ്‍ രണ്ടാമതും ഡാരില്‍ മിച്ചല്‍ മൂന്നാമതും സ്റ്റീവ് സ്മിത്ത് നാലാമതുമാണ് റാങ്കിംഗില്‍.
Image credits: Getty
ബംഗ്ലാദേശിനെതിരെ നിരാശ
ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ കോലി രണ്ട് ഇന്നിംഗ്സിലുമായി 23 റണ്‍സും രോഹിത് 10 റണ്‍സും മാത്രമാണ് നേടിയത്.