Cricket

ഒന്നാമന്‍ അശ്വിന്‍

ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അശ്വിന്‍. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ അശ്വിന്‍ 6 വിക്കറ്റെടുത്തിരുന്നു.

Image credits: Getty

രണ്ടാമന്‍ ബുമ്ര

രണ്ടാം സ്ഥാനത്തും ഇന്ത്യൻ ബൗളറാണ്. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് രണ്ടാമന്‍.

Image credits: Getty

ജഡേജക്കും നേട്ടം

ചെന്നൈ ടെസ്റ്റില്‍ ആറ് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജ ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തി.

Image credits: Getty

ആദ്യ പത്തില്‍ പ്രഭാത് ജയസൂര്യ

ന്യൂസിലന്‍ഡിനെതിരെ മികവ് കാട്ടിയ ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ അഞ്ച് സ്ഥാനം ഉയര്‍ന്ന് എട്ടാം സ്ഥാനത്തെത്തി.

Image credits: Getty

ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ നമ്പര്‍ 1

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Image credits: Getty

ബാറ്റിംഗിലെ അശ്വമേധം

ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ ആര്‍ അശ്വിന്‍ ഓള്‍ റൗണ്ടര്‍മാരില്‍ രണ്ടാമത്.

Image credits: Getty

അക്സര്‍ ആറാമത്

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ അക്സര്‍ പട്ടേല്‍ ആറാം സ്ഥാനത്ത്.

Image credits: Getty

ടീം റാങ്കിംഗില്‍ ഓസീസ്

ടെസ്റ്റ് ടീം റാങ്കിംഗില്‍ 124 പോയന്‍റുമായി ഓസീസ് ഒന്നാമത്. 120 പോയന്‍റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്ത്.

Image credits: Getty
Find Next One