Cricket

വിമര്‍ശനവുമായി ഗംഭീര്‍

പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗംഭീര്‍.

 

Image credits: Getty

ലക്ഷ്യം സെവാഗ്, കപില്‍, ഗവാസ്കര്‍

പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിച്ച വീരേന്ദര്‍ സെവാഗ്, കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍ എന്നിവര്‍ക്കെതിരൊയണ് ഗംഭീറിന്‍റെ വിമര്‍ശനം.

Image credits: Getty

റോള്‍ മോഡലുകളല്ല

കോടിക്കണക്കിന് കുട്ടികള്‍ ആരാധനയോടെ കാണുന്ന ക്രിക്കറ്റ് താരങ്ങള്‍ സമൂഹത്തിന് റോള്‍ മോഡലാവണമെന്ന് ഗംഭീര്‍.

 

Image credits: PTI

ഒരിക്കലും കരുതിയില്ല

ക്രിക്കറ്റ് താരങ്ങള്‍ പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗംഭീര്‍.

 

Image credits: Getty

അസ്വസ്ഥത നിരാശ

ക്രിക്കറ്റ് താരങ്ങള്‍ പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ നിരാശയും അസ്വസ്ഥയും തോന്നുന്നുവെന്നും ഗംഭീര്‍.

Image credits: Getty

പണത്തിന് അത്രക്ക് ആവശ്യമുണ്ടോ

പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പണത്തിന് അത്രക്ക് ആവശ്യമുണ്ടോ എന്നും ഗംഭീര്‍. പണമുണ്ടാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലേ എന്നും ഗംഭീര്‍.

Image credits: Getty

ധൈര്യം കാട്ടണം

ഇത്തരം പരസ്യങ്ങള്‍ക്ക് സമീപിക്കുമ്പോള്‍ അത് വേണ്ടെന്ന് വെക്കാനുള്ള ധൈര്യം ക്രിക്കറ്റ് താരങ്ങള്‍ കാട്ടണമെന്നും ഗംഭീര്‍.

 

Image credits: Getty

സച്ചിനെ കണ്ട് പഠിച്ചൂടെ

സച്ചിന് പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കാന്‍ 20-30 കോടി വാഗ്ദാനം ചെയ്തിട്ടും അദ്ദേഹമത് പുല്ലുപോലെ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതുകൊണ്ടാണ് സച്ചിന്‍ റോള്‍ മോഡലാവുന്നത്.

Image credits: Getty

പരസ്യത്തില്‍ അഭിനയിച്ചത് 4 പേര്‍

സെവാഗ്, കപില്‍, ഗവാസ്കര്‍ എന്നിവര്‍ക്ക്  പുറമെ ക്രിസ് ഗെയ്‌ലും ഐപിഎല്ലിനിടെ ഒരു പ്രമുഖ പാന്‍മസാല നിര്‍മാതാക്കളുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു.

Image credits: Getty

ധോണി വിരമിക്കുന്നു? ആരാധകരെ ആശങ്കയിലാക്കി സിഎസ്‌കെ

തുടര്‍ തോല്‍വി; ഇന്ത്യന്‍ കോച്ചിംഗ് ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ

ക്യാപ്റ്റന്‍സി മുതല്‍ ടീം സെലക്ഷന്‍ വരെ, ഇന്ത്യയെ ചതിച്ചത് എന്തൊക്കെ

തോല്‍വിക്ക് പിന്നാലെ കോലിയുടെ ദുരൂഹ ഇന്‍സ്റ്റ സ്റ്റോറി! കിളി പാറും