Cricket

തലമുറമാറ്റം

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് തലമുറമാറ്റത്തിന്‍റെ കാലമാണ് 2024. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചവരില്‍ വിരാട് കോലി മുതല്‍ ആര്‍ അശ്വിന്‍ വരെയുണ്ട്. അതാരൊക്കെയെന്ന് നോക്കാം.

 

Image credits: Getty

വിരാട് കോലി

2024ലെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ വിരാട് കോലി ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

Image credits: Getty

രോഹിത് ശര്‍മ

ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചതിന് പിന്നാലെ കോലിക്കൊപ്പം രോഹിത്തും ടി20 ക്രിക്കറ്റ് മതിയാക്കി.

 

Image credits: Getty

രവീന്ദ്ര ജഡേജ

ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മൂന്നാമത്തെ താരമാണ് ഓള്‍ റൗണ്ടർ രവീന്ദ്ര ജഡേജ.

Image credits: Getty

ദിനേശ് കാര്‍ത്തിക്

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ദിനേശ് കാര്‍ത്തിക് പിന്നീട് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ കളിക്കാന്‍ കരാറൊപ്പിട്ടു.

Image credits: Getty

ശിഖര്‍ ധവാന്‍

ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഓപ്പണര്‍ ശിഖര്‍ ധവാന്‍ നേപ്പാള്‍ പ്രീമിയര്‍ ലീഗിലാണ് ഇപ്പോള്‍ കളിക്കുന്നത്.

Image credits: Getty

കേദാര്‍ ജാദവ്

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച കേദാര്‍ ജാദവാണ് ഈ വര്‍ഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മറ്റൊരു ഇന്ത്യൻ താരം.

Image credits: Getty

വൃദ്ധിമാന്‍ സാഹ

റിഷഭ് പന്തിന് മുമ്പ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന വൃദ്ധിമാന്‍ സാഹയും ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

 

Image credits: Getty

സിദ്ധാര്‍ത്ഥ് കൗള്‍

ഇന്ത്യന്‍ പേസറായിരുന്ന സിദ്ധാര്‍ത്ഥ് കൗളാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മറ്റൊരു ഇന്ത്യൻ താരം.

Image credits: Getty

വരുണ്‍ ആരോണ്‍

ഇന്ത്യൻ പേസറായിരുന്ന വരുണ്‍ ആരോണും സജീവ ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷം വിരമിച്ചു.

 

Image credits: Getty

ഒടുവില്‍ അശ്വിനും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ച് ആര്‍ അശ്വിനും വര്‍ഷാവസാനം ആരാധകരെ ഞെട്ടിച്ചു.

Image credits: Getty

വാർണർ മുതൽ പൃഥ്വി ഷാ വരെ; താരലേലത്തിൽ അവഗണിക്കപ്പെട്ടവരുടെ ഡ്രീം ഇലവൻ

കൈയിൽ കൂടുതല്‍ പണമുള്ള ടീം പഞ്ചാബ്; കുറവ് സഞ്ജുവിന്‍റെ രാജസ്ഥാൻ

ടി20 സിക്‌സുകള്‍, സഞ്ജു തന്നെ ഒന്നാമന്‍! അതും ലോകകപ്പ് പോലും കളിക്കാതെ

10ൽ 10, രഞ്ജിയിൽ ചരിത്രനേട്ടം; ആരാണ് കേരളത്തെ തകര്‍ത്ത അൻഷുൽ കാംബോജ്