Cricket

പിഴച്ചത് എവിടെ

ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ ചതിച്ചത് എന്തൊക്കെയെന്ന് നോക്കാം.

Image credits: Getty

ചതിച്ചത് പിച്ചല്ല

ഇന്ത്യയെ ചതിച്ചത് ഓവലിലെ പിച്ചായിരുന്നില്ല, പിച്ച് മനസിലാക്കുന്നതില്‍ ഇന്ത്യക്കായിരുന്നു പിഴവ് സംഭവിച്ചത്.

Image credits: Getty

പുല്ലുള്ള പിച്ച് മൂടിക്കെട്ടിയ അന്തരീക്ഷം

പുല്ലുള്ള പിച്ചും മൂടിക്കെട്ടിയ അന്തരീക്ഷവും പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന ഇന്ത്യയുടെ കണക്കുകൂട്ടലാണ് ആദ്യം പിഴച്ചത്.

 

Image credits: Getty

ടോസില്‍ ജയിച്ചു കളിയില്‍ തോറ്റു

ടോസ് ജയിച്ചിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടിയിരുന്നെങ്കില്‍ ഓസീസ് സമ്മര്‍ദ്ദത്തിലാവുമായിരുന്നു.

Image credits: Getty

ടീം സെലക്ഷന്‍ പാളി

ടോപ് ഓര്‍ഡറില്‍ അഞ്ച് ഇടം കൈയന്‍മാരുള്ള ഓസീസ് ബാറ്റിംഗ് നിരക്കെതിരെ അശ്വിനെ കളിപ്പിക്കാതിരുന്നത് വലിയ പിഴവായി.

Image credits: Getty

ഹെഡിനെ പൂട്ടാന്‍ മറന്നു

സ്മിത്തിനും ലാബുഷെയ്നുമുള്ള തന്ത്രമൊരുക്കിയപ്പോള്‍ ട്രാവിസ് ഹെഡിനെ പൂട്ടാനുള്ള തന്ത്രമൊരുക്കാന്‍ മറന്നു.

 

Image credits: Getty

ഷോര്‍ട്ട് ബോള്‍ വൈകിപ്പോയി

ഹെഡിനെതിരെ ഷോര്‍ട്ട് ബോള്‍ ഫലപ്രദമമെന്ന കണ്ടെത്തിയപ്പോഴേക്കും ഹെഡ് സെഞ്ചുറി പിന്നിട്ടിരുന്നു.

Image credits: Getty

ലൈനും ലെങ്ത്തും

ഐപില്‍ കളിച്ചെത്തിയ ഇന്ത്യന്‍ പേസര്‍മാര്‍ ആദ്യ ഇന്നിംഗ്സില്‍ റണ്‍സ് വഴങ്ങുന്ന ഒരുപാട് പന്തുകളെറിഞ്ഞത് ഓസീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.

Image credits: Getty

രോഹിത്തിന്‍റെ പിഴവ്

മൂന്നാം പേസറായ ഉമേഷ് യാദവിനെ വേണ്ടവിധം ഉപയോഗിച്ചില്ല. ഷമിയും സിറാജും ഒരേ എന്‍ഡില്‍ നിന്ന് മാത്രമാണ് ആദ്യ ഇന്നിംഗ്സിലുടനീളം പന്തെറിഞ്ഞത്.

 

Image credits: Getty

ടോപ് ഫോറിന്‍റെ ചതി

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവരടങ്ങിയ ടോപ് ഫോര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി.

Image credits: Getty

ഇംപാക്ടില്ലാതെ ഭരത്

വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്ററെന്ന നിലയില്‍ യാതൊരും ഇംപാക്ടും സൃഷ്ടിക്കാന്‍ കെ എസ് ഭരതിനായില്ല.

 

Image credits: Getty
Find Next One