ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ ടീമുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒറ്റരാത്രികൊണ്ട് ലക്ഷാധിപതികളില്‍ നിന്ന് കോടീശ്വരൻമാരായ നിരവധി താരങ്ങളുണ്ട്.
Image credits: X
ധ്രുവ് ജുറെല്‍
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ധ്രുവ് ജുറെലിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് 14 കോടി രൂപ നല്‍കി.
Image credits: X
മതീഷ പതിരാന
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീലങ്കന്‍ പേസ് വിസ്മയത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത് 13 കോടിക്ക്
Image credits: X
രജത് പാടീദാര്‍
20 ലക്ഷം രൂപ രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന രജത് പാടീദാറിനെ ആര്‍സിബി നിലനിര്‍ത്തിയത് 11 കോടി രൂപ നല്‍കി.
Image credits: X
മായങ്ക് യാദവ്
കെ എല്‍ രാഹുലിനെ പോലും കൈവിട്ട ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്കിനായി മുടക്കിയത് 11 കോടി.
Image credits: X
സായ് സുദര്‍ശന്‍
വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സായ് സുദര്‍ശനെ നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സ് മുടക്കിയത് 8.50 കോടി രൂപ.
Image credits: X
ശശാങ്ക് സിംഗ്
ടീം അഴിച്ചുപണിയാനായി ഭൂരിഭാഗം താരങ്ങളെയും കൈവിട്ടപ്പോഴും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശശാങ്ക് സിംഗിനായി പഞ്ചാബ് കിംഗ്സ് മുടക്കിയത് 5.50 കോടി.
Image credits: X
റിങ്കു സിംഗ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ 55 ലക്ഷം രൂപ പ്രതിഫലം ലഭിച്ചിരുന്ന റിങ്കുവിനെ ടീം നിലനിര്‍ത്തിയത് 13 കോടി മുടക്കി.