Cricket
ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ 19 റണ്‍സ് ശരാശരിയില്‍133 റണ്‍സ് മാത്രമാണ് രചിന്‍ രവീന്ദ്ര നേടിയത്.
ഓപ്പണര്‍ സ്ഥാനത്ത് ഗുജറാത്തിനായി ഒമ്പത് മത്സരങ്ങളില്‍ നിന്ന് സാഹ നേടിയത് 15.11 ശരാശരിയില്‍ 136 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 118.26.
ലഖ്നൗ കുപ്പായത്തിലിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ ഈ സീസണില്‍ ആറ് കളികളില്‍ നിന്ന് അടിച്ചത് 6.33 ശരാശരിയില്‍ 38 റണ്‍സ് മാത്രം.
സീസണിലെ ഏറ്റവും വലിയ നിരാശ ആര്‍സിബിയുടെ ഗ്ലെന്‍ മാക്സ്‌വെല്ലാകും.എട്ട് മത്സരങ്ങളില്‍ നിന്ന് 5.14 ശരാശരിയില്‍ അടിച്ചത് 38 റണ്‍സ്.
മുംബൈ നായകനെന്ന നിലയില്‍ നിറം മങ്ങിയ ഹാര്‍ദ്ദിക് ബാറ്റിംഗിലും നിരാശപ്പെടുത്തി. 11 കളികളില്‍ നിന് നേടിയത് 19.80 ശരാശരിയില്‍ 198 റണ്‍സ്.
സീസണില്‍ കൊല്‍ക്കത്തയുടെ വലിയ പ്രതീക്ഷയായിരുന്ന റിങ്കു കളിച്ച 11 മത്സരങ്ങളില്‍ നിന്ന് നേടിയത് 18.50 ശരാശരിയില്‍ 148 റണ്‍സ് മാത്രം.
ടി20 ലോകകപ്പ് ടീമിലിടം പ്രതീക്ഷിച്ച ജിതേഷ് ശര്‍മ ഈ സീസണില്‍ ആകെ നേടിയത് 11 കളികളില്‍ 14.22 ശരാശരിയില്‍ 128 റണ്‍സ് മാത്രം.
ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തുരുപ്പ് ചീട്ടാകുമെന്ന് കരുതിയ റാഷിദ് സീസണില്‍ ആകെ വീഴ്ത്തിയത് 11 മത്സരങ്ങളില്‍ എട്ട് വിക്കറ്റ് മാത്രം. ബൗളിംഗ് ഇക്കോണമി 8.29.
24.75 കോടിക്ക് കൊല്‍ക്കത്തയിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഈ സീസണില്‍ ഇതുവരെ വീഴ്ത്തിയത് 12 വിക്കറ്റുകള്‍. ഇക്കോണമിയാകട്ടെ 11.37.
ടി20 ലോകകപ്പ് ടീമിലെത്തിയെങ്കിലും ആര്‍സിബിക്കായി സീസണില്‍ സിറാജ് ആകെ നേടിയത് 10 മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റ് മാത്രം. ഇക്കോണമി 9.26.
ചെന്നൈയുടെ വിലകൂടി താരങ്ങളിലൊരാളായ ചാഹര്‍ സീസണില്‍ ആകെ വീഴ്ത്തിയത് എട്ട് മത്സരങ്ങളില്‍ 5 വിക്കറ്റ് മാത്രം. ബൗളിംഗ് ഇക്കോണമി 8.59.