Cricket

വിമര്‍ശനത്തിനിടയിലും റെക്കോര്‍ഡ്

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ 43 പന്തില്‍ 51 റണ്‍സെടുത്ത കോലിയുടെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനം ഉയരുമ്പോഴും ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി താരം.

Image credits: Getty

പിന്നിലാക്കിയത് 3 താരങ്ങളെ

ഒമ്പത് സീസണുകളില്‍ 400ല്‍ അധികം റണ്‍സടിച്ചിട്ടുള്ള സുരേഷ് റെയ്ന,ശീഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെയാണ് കോലി ഇന്നലെ പിന്നിലാക്കിയത്.

Image credits: Getty

ഐപിഎല്ലില്‍ ആദ്യം

ഐപിഎല്ലില്‍ 10 സീസണുകളില്‍ 400ൽ അധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കി.

Image credits: Getty

ഇതുവരെ ആരും തൊടാത്ത റെക്കോര്‍ഡ്

2016ലെ ഐപിഎല്ലില്‍ നാലു സെഞ്ചുറി അടക്കം 81.08 ശരാശരിയില്‍ 973 റണ്‍സടിച്ച കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല.

 

Image credits: Getty

ഓപ്പണറായി 4000

ഐപിഎല്ലില്‍ ഓപ്പണറെന്ന നിലയില്‍ 4000 റണ്‍സെന്ന നേട്ടവും വിരാട് കോലി ഇന്നലെ സ്വന്തമാക്കി.

Image credits: Getty

റണ്‍വേട്ടയിലെ നമ്പര്‍ വണ്‍

കരിയറില്‍ 246 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 38.27 ശരാശരിയില്‍ 7693 റണ്‍സടിച്ചിട്ടുള്ള കോലിക്ക് എട്ട് സെഞ്ചുറിയും 53 അര്‍ധസെഞ്ചുറിയുമുണ്ട്.

Image credits: Getty

വേഗം കുറഞ്ഞ ഫിഫ്റ്റിയില്‍ നാണക്കേട്

118.6 സ്ട്രൈക്ക് റേറ്റില്‍ 43 പന്തില്‍ 51 റണ്‍സെടുത്ത കോലി തന്‍റെ ഐപിഎല്‍ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അഞ്ചാമത്തെ അര്‍ധസെഞ്ചുറിയാണ് നേടിയത്.

Image credits: Getty

ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പ്

ഈ സീസണില്‍ ഒമ്പത് കളികളില്‍ 145.76 സ്ട്രൈക്ക് റേറ്റില്‍ 430 റണ്‍സടിച്ചിട്ടുള്ള കോലി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Image credits: Getty
Find Next One