Cricket

സെലക്ഷൻ ടെസ്റ്റ്

വ്യാഴാഴ്ച തുടങ്ങുന്ന ദുലീപ് ട്രോഫി ചതുര്‍ദിന ടൂര്‍ണമെന്‍റ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സാകും

Image credits: Twitter

പ്രതീക്ഷയോടെ യുവനിര

ഇന്ത്യൻ ടെസ്റ്റ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന നിരവധി യുവതാരങ്ങളാണ് ദുലീപ് ട്രോഫിയില്‍ മാറ്റുരക്കുന്നത്.

 

Image credits: Twitter

നാലു ടീമുകള്‍

എ, ബി, സി, ഡി തുടങ്ങിയ നാലു ടീമുകളെ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് നയിക്കുന്നത്.

 

Image credits: Twitter

പരാഗിന്‍റെ പ്രതീക്ഷ

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ റിയാന്‍ പരാഗ് ടി20, ഏകദിന ടീമുകള്‍ക്ക് പിന്നാലെ ടെസ്റ്റ് ടീമിലും കണ്ണുവെക്കുന്നു.

 

Image credits: Getty

ദേവ്ദത്ത് പടിക്കല്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനിറങ്ങുന്ന മറ്റൊരു താരം.

Image credits: Getty

സര്‍ഫറാസ് ഖാന്‍

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറിയ സര്‍ഫറാസ് ഖാന് ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ദുലീപ് ട്രോഫിയില്‍ തിളങ്ങേണ്ടതുണ്ട്.

Image credits: Twitter

മുഷീര്‍ ഖാന്‍

സര്‍ഫറാസിന്‍റെ അനുജന്‍ മുഷീര്‍ ഖാന്‍ ആണ് ഇന്ത്യൻ ടെസ്റ്റ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന മറ്റൊരു യുവതാരം.

Image credits: Twitter

സായ് സുദര്‍ശന്‍

കിട്ടിയ അവസരങ്ങളിലെല്ലാം മികവ് കാട്ടിയ സായ് സുദര്‍ശൻ കൗണ്ടി ക്രിക്കറ്റില്‍ സെഞ്ചുറി നേടിയാണ് ദുലീപ് ട്രോഫിക്കെത്തുന്നത്.

Image credits: Twitter

ശ്രേയസ് അയ്യര്‍

ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്ടമായ ശ്രേയസ് ഏകദിന ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെ ടെസ്റ്റ് ടീമിലും ഇടം പ്രതീക്ഷിക്കുന്നു.

Image credits: Twitter

റുതുരാജ് ഗെയ്ക്‌വാദ്

ടി20 ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും തിളങ്ങിയ റുതുരാജ് ഗെയ്ക്‌വാദാണ് ടെസ്റ്റ് ടീമിലേക്കുള്ള വാതില്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ ബാറ്റേന്തുന്നത്.

Image credits: Twitter

കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കം

കോലിയുണ്ട്, രോഹിത്തില്ല; എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനുമായി ഗംഭീർ

ആദ്യ10ല്‍ രോഹിത് ഇല്ല, ലോകത്തിലെ ധനികരായ 10 ക്രിക്കറ്റ് താരങ്ങള്‍

സഞ്ജു മുതല്‍ പരാഗ് വരെ; കോടിപതികളായ ശേഷം ഇന്ത്യൻ ടീമിലെത്തിയ താരങ്ങൾ