Cricket
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ കോച്ചിംഗ് ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ.
ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവരുടെ പ്രകടനത്തില്‍ ബിസിസിഐ തൃപ്തരല്ല.
ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ വിദേശ പിച്ചുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് റാത്തോഡിന്‍റെ സ്ഥാനം തുലാസിലാക്കുന്നത്.
ബൗളര്‍മാര്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും ബുമ്രയുടെ പകരക്കാരനെ കണ്ടെത്താനാവാത്തതും പരസ് മാംബ്രെക്കും തിരിച്ചടിയാകുന്നു.
ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപിന് കീഴില്‍ ടീമിന്‍റേത് ശരാശരി പ്രകടനം മാത്രം.
സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിലെങ്കിലും ജയിക്കാനായില്ലെങ്കിലും പരിശീലക സംഘത്തില്‍ പലരുടെയും സ്ഥാനം തെറിച്ചേക്കും.
മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നേക്കും.
ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും തുടര്‍ച്ചയായ യാത്രകള്‍ കണക്കിലെടുത്ത് നവംബറില്‍ കരാര്‍ അവസാനിക്കുന്ന ദ്രാവിസ് സ്ഥാനം ഒഴിയും.