Cricket
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി ഇന്ത്യയുടെ ആര്‍ അശ്വിന്
പൂനെ ടെസ്റ്റില്‍ 3 വിക്കറ്റെടുത്തതോടെ 187 വിക്കറ്റെടുത്ത ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണിനെ മറികടന്നു.
പൂനെ ടെസ്റ്റിനിറങ്ങുമ്പോള്‍ 2 വിക്കറ്റായിരുന്നു അശ്വിന് ലിയോണിനെ മറികടക്കാന്‍ വേണ്ടിയിരുന്നത്. 3 വിക്കറ്റെടുത്തതോടെ 39 മത്സരങ്ങളില്‍ അശ്വിന്‍റെ പേരില്‍ 189 വികറ്റായി.
ലിയോണ്‍ 43 ടെസ്റ്റില്‍ നിന്നാണ് 187 വിക്കറ്റ് വീഴ്ത്തിയതെങ്കില്‍ അശ്വിന്‍ 189 വിക്കറ്റെടുത്തത് 39 ടെസ്റ്റില്‍ നിന്ന്.
ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിലും 531 വിക്കറ്റുമായി അശ്വിന്‍ 530 വിക്കറ്റുള്ള ലിയോണിനെ പിന്നിലാക്കി.
531 വിക്കറ്റുകള്‍ നേടിയതോടെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അശ്വിന്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു
വിക്കറ്റ് വേട്ടയില്‍ ഓസ്ട്രേലിയന് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്തിനെ മറികടക്കാന്‍ അശ്വിന് വേണ്ടത് 33 വിക്കറ്റ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിക്കറ്റ് വേട്ടയില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ്(175), മിച്ചല്‍ സ്റ്റാര്‍ക്ക്(147) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.
ഈ വർഷം ഇന്ത്യക്കായി 'ആറാ'ടിയത് ജയ്സസ്വാൾ, ഹിറ്റ്‌മാന്‍ മൂന്നാമത്
ഓപ്പണിംഗിൽ സഞ്ജുവിന്‍റെ ഭാഗ്യം തെളിയുമോ; കണക്കുകള്‍ പറയുന്നത്
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗ്; ബുമ്ര രണ്ടാമത്
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ്: കോലിക്ക് കനത്ത തിരിച്ചടി