Cricket
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് ഏഴിന് ധരംശാലയില്‍ ആരംഭിക്കുമ്പോള്‍ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍
ധരംശാല ടെസ്റ്റില്‍ ഒരു റണ്‍സ് കൂടി നേടിയാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടതല്‍ റണ്‍സടിക്കുന്ന(656) ബാറ്റര്‍ ആവും യശസ്വി.
അവസാന ടെസ്റ്റില്‍ 3 സിക്സുകള്‍ കൂടി നേടിയാല്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന ന്യൂസിലന്‍ഡ് താരം ടിം സൗത്തിയുടെ(25) റെക്കോര്‍ഡ് യശസ്വി മറികടക്കും.
120 റണ്‍സ് കൂടി നേടിയാല്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരത്തിന്‍റെ റെക്കോര്‍ഡ് ഗവാസ്കറില്‍(774) നിന്ന് യശസ്വിക്ക് സ്വന്തമാവും.
ഏറ്റവും കുറവ് ഇന്നിംഗ്സില്‍ 1000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററാവാന്‍ യശസ്വിക്ക് വേണ്ടത് 23 റണ്‍സ്. 15 ഇന്നിംഗ്സില്‍ യശസ്വിയുടെ പേരിലുളളത് 971 റണ്‍സ്.
അവസാന ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയാല്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ഡബിള്‍ സെഞ്ചുറിയെന്ന ഡോണ്‍ ബ്രാഡ്മാന്‍റെ റെക്കോര്‍ഡിനൊപ്പം യശസ്വി എത്തും.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ബ്രാഡ്മാന്‍റെ റെക്കോര്‍ഡ്(974) മറികടക്കാന്‍ അവസാന ടെസ്റ്റില്‍ യശസ്വിക്ക് വേണ്ടത് 320 റണ്‍സ്.
45 റണ്‍സ് കൂടി നേടിയാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും യശസ്വിക്ക് അവസരം