Cricket

ചെകുത്താന്‍മാരുടെ വിശ്വവിജയത്തിന് 40

1983 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് നാൽപതാണ്ട്.

 

Image credits: Getty

വീഴ്ത്തിയത് വിന്‍ഡീസിനെ

കരുത്തരായ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ കിരീടധാരണം.

Image credits: Getty

മഴ, കട്ടൻചായ, ജോൺസൺ മാഷ്

മഴ, കട്ടൻചായ, ജോൺസൺ മാഷ്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഓർമ്മകളിലേക്ക് കാലൂന്നുമ്പോൾ ഇത് ലോർഡ്സ്, ജൂൺ 25, കപിലിന്‍റെ ചെകുത്താൻമാർ എന്നാവും.

Image credits: Getty

ക്രിക്കറ്റ് ചരിത്രം രണ്ടായി പിളർന്ന ഭാഗ്യദിവസം

ക്രിക്കറ്റിന്‍റെ തറവാടായ ലോർഡ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം രണ്ടായി പിളർന്ന ഭാഗ്യദിവസം.1983 ജൂൺ 25.കപിൽ ദേവും സംഘവും ലോക കപ്പ് സ്വന്തമാക്കിയത് വെസ്റ്റ് ഇൻഡീസിനെ മുട്ടുകുത്തിച്ച്.

Image credits: Getty

വെറും രണ്ട് ശതമാനം സാധ്യത

ലോകകപ്പിന്‍റെ മൂന്നാം പതിപ്പിലേക്ക് വിമാനം കയറുമ്പോൾ സെമിഫൈനൽ പോലും ഇന്ത്യൻ ടീമിന്‍റെ സ്വപ്നത്തിൽ ഉണ്ടായിരുന്നില്ല.വിദഗ്ധർ ഇന്ത്യക്ക് കൽപിച്ച സാധ്യത വെറും രണ്ടു ശതമാനം.

Image credits: Getty

ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിൽ

സാധ്യതാ പട്ടികയിൽ ഇന്ത്യക്ക് പിന്നിൽ സിംബാബ്‍വെ മാത്രം. പ്രാഥമിക റൗണ്ടിൽ ആറ് കളിയിൽ നാല് ജയത്തോടെ സെമിയിലേക്ക്. ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിൽ.

Image credits: Getty

ആരും വിശ്വസിച്ചില്ല

ക്രിക്കറ്റ് ലോകം അമ്പരപ്പിലായിരുന്നെങ്കിലും ക്ലൈവ് ലോയ്ഡിന്‍റെ കരീബിയൻ കരുത്തിനെ വീഴ്ത്താൻ ഇന്ത്യക്ക് കഴിയുമെന്ന് ആരും കരുതിയിരുന്നില്ല.

Image credits: Getty

ലോര്‍ഡ് ഓഫ് ദി ലോര്‍ഡ്സ്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റൺസിന് പുറത്ത്. വിവ് റിച്ചാർഡ്സിന് ഒറ്റയ്ക്ക് നേടാവുന്ന സ്കോർ. പക്ഷേ ലോർഡ്സ് സാക്ഷ്യം വഹിച്ചത് മറ്റൊന്നിന്.

Image credits: Getty

എറിഞ്ഞിട്ടു

മൊഹീന്ദർ അമർനാഥും മദൻലാലും ബൽവീന്ദ‍ർ സന്ധുവും റോജർ ബിന്നിയും കപിലും തീക്കാറ്റായപ്പോൾ വിൻഡീസ് പ്രതാപം നിലംപൊത്തി.

 

Image credits: Getty

കപിലിന്‍റെ വിസ്മയ ക്യാച്ച്

33 റൺസെടുത്ത റിച്ചാർഡ്സ് കപിലിന്‍റെ അനശ്വര ക്യാച്ചിൽ കുടുങ്ങിയപ്പോൾ ലോർഡ്സിൽ ഇന്ത്യൻ ക്രിക്കറ്റിന്‍റെ സൂര്യോദയം.

 

Image credits: Getty

മൊഹീന്ദര്‍ അമര്‍നാഥ് കളിയിലെ താരം

കപിലിന്‍റെ ചെകുത്താൻമാർക്ക് 43 റൺസ് വിജയം. 26 റൺസും മൂന്ന് വിക്കറ്റും നേടിയ വൈസ് ക്യാപ്റ്റൻ മൊഹീന്ദർ അമർനാഥ് മാൻ ഓഫ് ദി മാച്ച്.

Image credits: Getty

പിന്നെ ക്രിക്കറ്റ് ഇന്ത്യയില്‍ മതമായി, സച്ചിന്‍ ദൈവവും

ക്രിക്കറ്റ് എന്ന മതത്തിലേക്കും സച്ചിൻ എന്ന ദൈവത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയ്ക്ക് കൂടിയാണ് ലോർഡ്സിൽ 1983 ജൂൺ 25ന് തുടക്കമായത്.

Image credits: Getty

ഏഷ്യാഡില്‍ സഞ്ജുവിന് വന്‍ സാധ്യത; ക്യാപ്റ്റന്‍സിയും പ്രതീക്ഷിക്കാം

ഉറപ്പിച്ചോ...സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് കളിക്കും

അവസാന ഐസിസി കിരീടം; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ട് 10 വര്‍ഷം

ഇന്‍സ്റ്റഗ്രാമിലെ ഒരോ പോസ്റ്റിനും കോലി ഈടാക്കുന്നത് കോടികള്‍