Career
ആകെ 376135 കുട്ടികൾ എഴുതി. 312005 പേർ യോഗ്യത നേടി. 82.95% വിജയശതമാനം. 0.92% കുറവ്
സയൻസ് ഗ്രൂപ്പാണ് ഇക്കുറിയും വിജയ ശതമാനത്തിൽ മുന്നിൽ. 87.31% വിജയം. കൊമേഴ്സ് - 82.75%, ഹുമാനിറ്റീസ് - 71.93%
വിജയ ശതമാനത്തിന്‍റെ കാര്യത്തിൽ എറണാകുളം ജില്ലയാണ് മുന്നിൽ. 87.55% വിജയം. കുറവ് പത്തനംതിട്ട - 76.59%
എല്ലാ വിഷയങ്ങളും എ പ്ലസ് നേടിയത് 33915 കുട്ടികളാണ്. 4597 എ പ്ലസ് നേടിയ മലപ്പുറം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിൽ
വിജയ ശതമാനം നോക്കിയാൽ സർക്കാർ സ്കൂൾ - 79.19%, എയ്ഡഡ് - 86.31%, അൺ എയ്ഡഡ് - 82.70%, സ്പെഷൽ സ്കൂൾ - 99.32% എന്നിങ്ങനെയാണ്
വിഎച്ച്എസ്ഇക്ക് ഇക്കുറി വിജയ ശതമാനത്തിൽ വർധനവ്. 0.13 % വർധനവാണ് ഉണ്ടായത്. വിജയം കൂടുതൽ വയനാടും കുറവ് പത്തനംതിട്ടയിലുമാണ്
പുനർ മൂല്യനിർണയത്തിന് അപേക്ഷ മെയ് 31 നുള്ളിൽ നൽകണം. സേ പരീക്ഷക്ക് 29 നകം അപേക്ഷ നൽകണം. ജൂൺ 21 മുതൽ മുതൽ സേ പരീക്ഷ
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 2 മുതൽ 9 വരെ. ട്രയൽ അലോട്ട്മെന്‍റ് - ജൂൺ 13, അദ്യ അലോട്ട്മെന്‍റ് - ജൂൺ 19, ജൂലൈ 5 ന് ക്ലാസ് തുടങ്ങും. ഓഗസ്റ്റ് 4 ന് പ്രവേശന നടപടി അവസാനിക്കും