Auto Tips

കാർ പൊരിവെയിലിൽ പാർക്ക് ചെയ്യാറുണ്ടോ? വരുന്നുണ്ട്, ഈ മുട്ടൻപണികൾ!

തുറസായിടത്ത് ഇടയ്ക്കിടെ കുറഞ്ഞ സമയം കാർ പാർക്ക് ചെയ്താലും കുഴപ്പമില്ല. പക്ഷേ കഠിനമായ സൂര്യപ്രകാശത്തിൽ ദീർഘനേരം പാർക്ക് ചെയ്യുന്നത് പലതരത്തിലുള്ള നാശനഷ്‍ടങ്ങൾക്ക് കാരണമാകും. 

Image credits: Getty

ഇവയെ നേരിട്ട് ബാധിക്കും

ഇത് നിങ്ങളുടെ കാറിൻ്റെ പെർഫോമൻസ്, ഇൻ്റീരിയർ, എക്സ്റ്റീരിയർ എന്നിവയിൽ നേരിട്ട് സ്വാധീനം ചെലുത്തും

Image credits: Getty

പ്രധാന പ്രശ്‍നങ്ങൾ

കഠിനമായ സൂര്യപ്രകാശത്തിൽ കാർ പാർക്ക് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്‍നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

Image credits: Getty

പെയിൻ്റ് മങ്ങലും കേടുപാടുകളും

കാർ വെയിലത്ത് ദീർഘനേരം നിർത്തുന്നത് പെയിൻ്റിനെ ബാധിക്കും. ശക്തമായ സൂര്യപ്രകാശം കാരണം നിറം മങ്ങും. കാറിൻ്റെ തിളക്കം നഷ്ടപ്പെടും. ഇത് നിങ്ങളുടെ കാറിനെ പഴയതും നിർജീവവുമാക്കുന്നു.

Image credits: Getty

ആന്തരിക കേടുപാടുകൾ

ഇൻ്റീരിയറിലെ ഡാഷ്ബോർഡ്,സ്റ്റിയറിംഗ് വീൽ,സീറ്റുകൾ എന്നിവയെ സൂര്യപ്രകാശം ബാധിക്കും. പ്ലാസ്റ്റിക്, തുകൽ വസ്തുക്കളെ ഏറ്റവും കൂടുതൽ ബാധിക്കും. ദുർഗന്ധം വമിക്കാനും തുടങ്ങുന്നു.

Image credits: Getty

ടയർ കേടുപാടുകൾ

കാർ വെയിലത്ത് നിർത്തുന്നത് ടയറിൻ്റെ ഗുണനിലവാരത്തെ ബാധിക്കും. അമിതമായ ചൂട് ടയർ മർദ്ദം വർദ്ധിപ്പിക്കുകയും ടയറിൽ വിള്ളലുകൾ ഉണ്ടാക്കും. ഇത് ടയർ പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കും.

Image credits: Getty

ബാറ്ററി ലൈഫ്

അമിതമായ ചൂട് കാറിൻ്റെ ബാറ്ററിയുടെ ആയുസ് കുറയ്ക്കും. ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന രാസവസ്‍തുക്കളുടെ പ്രതികരണത്തെ താപം വേഗത്തിലാക്കും.  ഇതുമൂലം ബാറ്ററി എളുപ്പത്തിൽ തകരാറിലാകും.

Image credits: Getty

മൈലേജ് കുറയും

കാർ വെയിലത്ത് പാർക്ക് ചെയ്‌താൽ, എഞ്ചിൻ തണുക്കാൻ കൂടുതൽ സമയമെടുക്കും. ഇത് ഇന്ധനക്ഷമതയെയും ബാധിച്ചേക്കാം.എഞ്ചിൻ ചൂടാകുമ്പോൾ കൂടുതൽ ഇന്ധനം ചെലവഴിക്കും. 

Image credits: Getty

ഈ തകരാറുകളും ഉറപ്പ്

പതിവായി വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലെ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, എസി കൺട്രോൾ എന്നിവയും അമിത ചൂടിൽ കേടാകും.

Image credits: Getty

സൂര്യനിൽ നിങ്ങളുടെ കാർ എങ്ങനെ സംരക്ഷിക്കാം? ഈ മുൻകരുതലുകൾ സ്വീകരിക്കു

കാർ മൂടി വെക്കുക 
വിൻഡോ ടിൻ്റുകൾ ഉപയോഗിക്കുക 
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് ഇൻ്റീരിയറിനെ സംരക്ഷിക്കാൻ സൺഷേഡുകൾ ഉപയോഗിക്കുക.
പറ്റുമെങ്കിൽ തണലുള്ള സ്ഥലത്ത് കാർ പാർക്ക് ചെയ്യുക 

Image credits: Getty

കാറിലെ കുപ്പി നിങ്ങളുടെ ജീവനെടുക്കും!ഡ്രൈവറുടെ സമീപം അരുതേയരുത്

മിനിറ്റുകൾക്കകം ടൂവീലർ മൈലേജ് കുത്തനെകൂടും!ഇതാചിലപൊടിക്കൈകൾ

പഴയ കാറിന് 'പൊന്നിൻവില' വേണോ? ഈ പൊടിക്കൈകൾ പ്രയോഗിക്കൂ!

പഴയ കാർ മാറ്റി പുതിയത് വാങ്ങുമ്പോഴുള്ള ഏഴ് ഗുരുതര തെറ്റുകൾ!