Auto Tips

പഴയ കാറിന് പൊന്നിൻവില കിട്ടാൻ ഇതാ ചില എളുപ്പവഴികൾ!

അഞ്ചു വർഷത്തിനകം അതു വിറ്റു പുതിയവ സ്വന്തമാക്കുന്നവരാണ് ഇന്ന് പലരും. എന്നാൽ പഴയ കാർ വിൽക്കുമ്പോൾ മികച്ച വില ലഭിക്കാൻ എന്തു ചെയ്യണം? ഇതാ ചില മാര്‍ഗങ്ങള്‍

Image credits: freepik

കൃത്യമായ മെയിന്റെനൻസ്:

കൃത്യമായ ഇടവേളകളിലുള്ള സർവീസ് വാഹനത്തിന്‍റെ പുതുമ കാത്തുസൂക്ഷിക്കും.  അംഗീകൃത വർക്‌ഷോപ്പിൽ മാത്രം സർവീസ് ചെയ്യുക. അംഗീകൃത ഏജൻസികൾ വിൽക്കുന്ന ഒറിജിനൽ ഘടകങ്ങൾ മാത്രം ഉപയോഗിക്കുക.

Image credits: freepik

മൈലേജ്

വാങ്ങുന്നവര്‍ ശ്രദ്ധിക്കുന്ന ഒരു പ്രധാനഘടകമാണ് മൈലേജ്. മികച്ച മൈലേജിനായി വാഹനത്തെ നല്ലരീതിയില്‍ സൂക്ഷിക്കുക. മികച്ച ഡ്രൈവിംഗും മൈലേജ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാനഘടകമാണ്

Image credits: freepik

നിറം

വാഹനത്തിന്‍റെ നിറം ഒരു പ്രധാന ഘടകമാണ്. പച്ച,നീല,മഞ്ഞ തുടങ്ങിയ കടുംനിറങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഇത്തരം നിറങ്ങൾ സെക്കൻഡ് ഹാൻ‍ഡ് വിപണിയിൽ വാഹനത്തിന്റെ ഡിമാൻഡ് കുറയ്ക്കും

Image credits: Freepik

എക്സ്റ്റെന്റഡ് വാറന്‍റി

അപ്രതീക്ഷിതമായി വരുന്ന ചിലവുകൾ എക്സ്റ്റെന്റഡ് വാറന്റിയുണ്ടെങ്കിൽ ഒഴിവാക്കാം. വിൽക്കുമ്പോൾ എക്സ്റ്റെന്റഡ് വാറന്റി കാലാവധി ബാക്കിയുണ്ടെങ്കിൽ അതു കാണിച്ചും കൂടുതൽ തുക ആവശ്യപ്പെടാം

Image credits: freepik

മെയിൻ്റനൻസ് റെക്കോർഡുകൾ:

കാറിൻ്റെ വിശ്വാസ്യത വാങ്ങുന്നവർക്ക് ഉറപ്പുനൽകുന്നതിന്, പതിവ് സേവനങ്ങൾ ഉൾപ്പെടെ വാഹനത്തിൻ്റെ മെയിൻ്റനൻസ് രേഖകൾ നൽകുക

Image credits: Freepik

വാഹനം വൃത്തിയായി സൂക്ഷിക്കുക

വാഹനം വൃത്തിയായി സുക്ഷിക്കുക. ചെളിപിടിച്ചിരിക്കുന്ന വാഹനത്തിന്റെ പെയിന്റിനു കേടുപാടുകൾക്കുള്ള സാധ്യത കൂടുതലാണ്. ഇന്റീരിയർ  വൃത്തിയായി സുക്ഷിക്കുന്നതു കാറിന്റെ പുതുമ നിലനിർത്തും

Image credits: Freepik

പുതിയ ഫ്ലോർ മാറ്റുകളും സീറ്റ് കവറുകളും:

പുതിയ ഫ്ലോർ മാറ്റുകളും സീറ്റ് കവറുകളും വാഹനത്തിൻ്റെ ചോദിക്കുന്ന വില വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും

Image credits: Freepik

ഡോക്യുമെൻ്റേഷൻ:

ആർസി, ഇൻഷുറൻസ്, സേവന രേഖകൾ എന്നിവ ഉൾപ്പെടെ, വാങ്ങുന്നയാളുടെ വിശ്വാസം വളർത്തിയെടുക്കുന്നതിനും പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ പേപ്പർവർക്കുകളെല്ലാം തയ്യാറാക്കി സൂക്ഷിക്കുക

Image credits: Freepik

സർവീസ് ബില്ലുകൾ സൂക്ഷിക്കുക

സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നവരെ പ്രധാനമായും അലട്ടുന്ന പ്രശ്നമായിരിക്കും സർവീസ് കോസ്റ്റ്. ബില്ലുകൾ സൂക്ഷിച്ചാൽ സർവീസ് കോസ്റ്റ് കുറവാണെന്ന് തെളിയിക്കാൻ സാധിക്കും

Image credits: Freepik

മത്സര വില:

ഒരു മത്സരാധിഷ്ഠിതവും യാഥാർത്ഥ്യബോധമുള്ളതുമായ വില ചോദിക്കുന്നതിന് മാർക്കറ്റ് പഠിക്കുക. മികച്ച ചോദിക്കുന്ന വില നിർണ്ണയിക്കാൻ നിങ്ങൾക്ക് ഓൺലൈൻ ടൂളുകൾ ഉപയോഗിക്കാം.

Image credits: Freepik

ചെറിയ പ്രശ്നങ്ങൾ പരിഹരിക്കൽ:

കാർ വിൽപ്പനയ്‌ക്ക് വെയ്‌ക്കും മുമ്പ്, പോറലുകൾ,പൊട്ടലുകൾ, പൊട്ടിയ ലൈറ്റുകൾ എന്നിവ പോലുള്ള ചെറിയ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് ഉറപ്പാക്കുക. ഇത് കാറിൻ്റെ മൂല്യം ഗണ്യമായി വർദ്ധിപ്പിക്കും.

Image credits: Getty

മോഡിഫിക്കേഷനുകൾ ഒഴിവാക്കുക

ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങുകൾ ഒഴിവാക്കുക. നിങ്ങളുടെ ഇഷ്‍ടപ്രകാരം സസ്പെൻഷനിൽ വരുത്തുന്ന മാറ്റങ്ങളും നിറത്തില്‍ വരുത്തുന്ന മാറ്റങ്ങളും വാഹനം വാങ്ങാൻ വരുന്നവർക്ക് ഇഷ്‍ടമാകണമെന്നില്ല

Image credits: Getty

എൻജിൻ മോഡിഫിക്കേഷനുകൾ

എൻജിൻ മോഡിഫിക്കേഷനുകൾ പരമാവധി ഒഴിവാക്കുക. എൻജിന്റെ കരുത്തു കൂട്ടി വാഹനത്തിന്റെ പെർഫോമൻസിന് മാറ്റം വരുത്തുന്നത് വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കിയേക്കാം

Image credits: Getty

സ്റ്റോക്ക് ടയറുകൾ മാറ്റുന്നത്

വാഹനത്തിന്റെ സ്റ്റോക്ക് ടയറുകൾ മാറ്റി അലോയ് വീലുകള്‍ ഇടുന്നത് ഒഴിവാക്കാം

Image credits: Getty

പൊന്നിൻ വില ഉറപ്പ്

വാഹനത്തെ ഇങ്ങനെ സംരക്ഷിക്കുകയാണെങ്കിൽ എത്ര പഴയ വാഹനത്തിനും മികച്ച വില ഉറപ്പാക്കാം

Image credits: Getty
Find Next One