Auto Tips

കാറിലെ കുപ്പി നിങ്ങളുടെ ജീവനെടുക്കും!ഡ്രൈവറുടെ സമീപം അരുതേയരുത്

കാറിൽ ഡ്രൈവർ സീറ്റിൻ്റെ സൈഡിൽ കുപ്പികൾ സൂക്ഷിക്കാൻ സ്ഥലമുണ്ട്. എന്നാൽ ഈ സ്ഥലത്ത് കുപ്പി സൂക്ഷിക്കാതിരിക്കാൻ ശ്രമിക്കുക. അത് വളരെ അപകടകരമാണ്. പല തരത്തിലുള്ള അപകടങ്ങൾക്കും കാരണമാകും. 

Image credits: Getty

ഇങ്ങനെ സംഭവിച്ചാൽ വൻ ദുരന്തം

കുപ്പി അശ്രദ്ധമായി ബ്രേക്കിൻ്റെയോ ക്ലച്ചിൻ്റെയോ ആക്‌സിലറേറ്റർ പെഡലിൻ്റെയോ അടിയിൽ കുടുങ്ങിപ്പോകും. ഇതോടെ കാർ നിയന്ത്രിക്കാൻ സാധിക്കില്ല. ഇത് ചിലപ്പോൾ അപകടത്തിന് കാരണമാകും.

Image credits: Getty

പല തരത്തിലും അപകടകരം

ഡ്രൈവർ സീറ്റിൻ്റെ ഡോർ ഹാൻഡിൽ ഒരു കുപ്പി സൂക്ഷിക്കുന്നത് പല തരത്തിലും അപകടകരമാണ്. നമുക്ക് ഈ അപകടങ്ങൾ ശരിയായി മനസ്സിലാക്കാം. 

Image credits: Getty

ബ്രേക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട്

കുലുക്കം കാരണം കുപ്പി താഴേക്ക് വീഴുകയും ബ്രേക്ക് പെഡലിന് കീഴിൽ കുടുങ്ങിപ്പോകുകയും ചെയ്യാം.ഇതോടെ ഡ്രൈവർക്ക് കൃത്യസമയത്ത് ബ്രേക്കിടാൻ കഴിയില്ല. ഇത് അപകടത്തിലേക്ക് നയിച്ചേക്കാം.

Image credits: Getty

വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കുക

ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് കുപ്പിയിലേക്ക് പോകാം. ഇത് അപകടകരമായ സാഹചര്യം സൃഷ്‍ടിക്കും

Image credits: Getty

ഗിയർ ഷിഫ്റ്റിലും പ്രശ്‌നങ്ങൾ

കുപ്പി ആക്സിലറേറ്ററിനോ ക്ലച്ചിൻ്റെയോ അടിയിൽ കുടുങ്ങിയാൽ, വാഹനത്തിൻ്റെ വേഗതയിലും ഗിയർ ഷിഫ്റ്റിലും പ്രശ്‌നങ്ങൾ ഉണ്ടാകാം

Image credits: Getty

തീപിടിത്തം

സുതാര്യമായ കുപ്പി കാറിൽ സൂക്ഷിക്കുകയാണെങ്കിൽ, തുടർച്ചയായ സൂര്യപ്രകാശം കാരണം, അത് ഒരു ലെൻസ് പോലാകുകയും തീപിടിക്കുകയും ചെയ്യാം
 

Image credits: Getty

കാറിൽ വാട്ടർ ബോട്ടിൽ സൂക്ഷിക്കാനുള്ള ശരിയായ മാർഗം

സീറ്റിനടിയിലോ ഡ്രൈവറുടെ അടുത്തോ കുപ്പി സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം ബോട്ടിൽ ഹോൾഡറിലോ മറുവശത്തുള്ള സീറ്റിലോ കുപ്പി സൂക്ഷിക്കുക.

Image credits: Getty

കുപ്പി അബദ്ധത്തിൽ വീണാൽ

കുപ്പി അബദ്ധത്തിൽ വീണാൽ ഉടൻ കാർ നിർത്തി അത് നീക്കം ചെയ്യുക. ഈ ചെറിയ അശ്രദ്ധ വലിയ അപകടത്തിന് കാരണമാകും, അതിനാൽ കുപ്പി എപ്പോഴും സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക

Image credits: Getty
Find Next One