Auto Tips
ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ നിങ്ങൾക്ക് ചലാൻ ലഭിക്കും. എന്നാൽ പലപ്പോഴും ഇ ചലാൻ അടയ്ക്കാൻ പലരും മറക്കും. അങ്ങനെ വാഹനം കരിമ്പട്ടികയിൽ പെട്ടേക്കാം.
നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള ആർടിഒ ആണ് ചലാൻ അടയ്‌ക്കാത്തതിനാൽ വാഹനം കരിമ്പട്ടികയിൽ പെടുത്തുന്നത്.
വാഹനം കരിമ്പട്ടികയിൽപ്പെടുന്നത് ചില നഷ്‌ടങ്ങൾ ഉണ്ടാക്കുന്നു. ആ ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ഉടമയുടെ ഓപ്ഷനുകൾ പരിമിതപ്പെടും. വാഹനം ബ്ലാക്ക്‌ലിസ്റ്റിൽ നിന്നും ഒഴിവാകുന്നതുവരെ നിയമപരമായി വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല
വാഹനം രജിസ്‍ട്രഷൻ പുതുക്കാനും മറ്റും അനുവദിക്കില്ല. ഇത് പൊതു റോഡുകളിൽ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാക്കുന്നു.
ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് നേടുന്നത് ബുദ്ധിമുട്ടോ അസാധ്യമോ ആകാം. ഇത് ഉടമയെ സാമ്പത്തികമായി കുഴപ്പത്തിലാക്കും
ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത വാഹനങ്ങൾ നിയമപാലകരിൽ നിന്ന് കൂടുതൽ ശ്രദ്ധ ആകർഷിച്ചേക്കാം. ഇത് കൂടുതൽ പിഴകളിലേക്കോ നിയമപരമായ പ്രശ്‌നങ്ങളിലേക്കോ നയിച്ചേക്കാം.
കരിമ്പട്ടികയിൽപ്പെടുത്തിയ വാഹനത്തിൻ്റെ വിപണി മൂല്യം കുത്തനെ ഇടിഞ്ഞേക്കാം. ഇത് ഏതെങ്കിലും നിക്ഷേപം തിരിച്ചുപിടിക്കുന്നത് പ്രയാസകരമാക്കുന്നു
ചില സർവ്വീസ് സെന്‍ററുകൾ കരിമ്പട്ടികയിൽ പെടുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ വിസമ്മതിച്ചേക്കാം.
മൊത്തത്തിൽ, കരിമ്പട്ടികയിൽ ഉൾപ്പെടുന്നത് ഒരു വാഹനത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ജാഗ്രത പാലിക്കുക