Auto Tips

പഴയ കാർ മാറ്റി പുതിയ വാങ്ങുന്നവർ ചെയ്യുന്ന ഏഴ് തെറ്റുകൾ!

പഴയ കാർ മാറ്റി പുതിയ വാങ്ങുന്നവർ ചെയ്യുന്ന കീശ കീറുന്ന ഏഴ് സാമ്പത്തിക തെറ്റുകളെക്കുറിച്ച് ഇതാ അറിയേണ്ടതെല്ലാം

Image credits: Freepik

കാർ ലോണുകളെ കുറിച്ച് സമഗ്രമായി അന്വേഷിക്കാതിരിക്കുക

ഒരു വാഹന ലോൺ എടുക്കുന്നതിന് മുമ്പ്, വിവിധ ലോണുകളെപ്പറ്റി നന്നായി പഠിക്കുക. പലിശ നിരക്കുകൾ, വായ്പ നിബന്ധനകൾ, ഫീസ് എന്നിവ താരതമ്യം ചെയ്യുക. 

Image credits: Freepik

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ശ്രദ്ധിക്കാതിരിക്കുക

ഒരു കാർ ലോണിനുള്ള നിങ്ങളുടെ യോഗ്യതയും നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കും നിർണ്ണയിക്കുന്നതിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഒരു പ്രധാന പങ്ക് വഹിക്കുന്നു

Image credits: Freepik

നിങ്ങളുടെ ബഡ്‍റ്റ് അമിതമായി നീട്ടുക

പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ,കൂടുതൽ ചെലവേറിയ മോഡൽ തിരഞ്ഞെടുക്കേണ്ടി വരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ഒരു ബജറ്റ് സജ്ജമാക്കുക. അതിൽ ഉറച്ചുനിൽക്കുക. 

Image credits: Freepik

ഡൗൺ പേയ്‌മെൻ്റ് അവഗണിക്കൽ

ഡൗൺ പേയ്‌മെൻ്റില്ലാതെ ഒരു കാർ ലോൺ ലഭ്യമാക്കാൻ കഴിയുമെങ്കിലും, ഗണ്യമായ തുക മുൻകൂറായി ഇട്ടാൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ഉയർന്ന ഡൗൺ പേയ്‌മെൻ്റ് ലോൺ തുക കുറയ്ക്കുന്നു.

Image credits: Freepik

പുനർവിൽപ്പന മൂല്യം പരിഗണിക്കാതിരിക്കുന്നത്

ഒരു പുതിയ കാർ വാങ്ങുന്നത് ആവേശകരമാണെങ്കിലും, അതിൻ്റെ പുനർവിൽപ്പന മൂല്യം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. കാലക്രമേണ മൂല്യത്തകർച്ച കുറയ്ക്കാൻ റീസെയിൽ മൂല്യമുള്ള ഒരു കാർ വാങ്ങുക

Image credits: Freepik

ഇഎംഐയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

പലരും കാർ ലോൺ തിരഞ്ഞെടുക്കുമ്പോൾ ഇഎംഐ തുകയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.കുറഞ്ഞ ഇഎംഐ ആകർഷകമായി തോന്നുമെങ്കിലും,ലോൺ കാലയളവിൽ അടച്ച മൊത്തം പലിശ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

Image credits: Freepik

അധിക ചെലവുകൾ അവഗണിക്കുന്നത്

ഒരു പുതിയ കാറിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ,വാങ്ങുന്ന വിലയിൽ ചെലവുകൾ അവസാനിക്കില്ല. ഇൻഷുറൻസ് പ്രീമിയം,ഫീസ്,നികുതികൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയ അധികചെലവുകൾ അവഗണിക്കുന്നത്.

Image credits: Freepik
Find Next One