auto blog
ഇന്ത്യൻ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ, "ഡോക്ടർ-ഡ്രൈവൺ" എന്ന പദം ജനപ്രിയമാണ്
കാർ നന്നായി പരിപാലിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. സ്ത്രീകൾ ഓടിക്കുന്ന കാറുകളും യൂസ്‍ഡ് കാർ വിപണിയിൽ ജനപ്രിയമാണ്
ഈ ധാരണ ചില പ്രധാന കാരണങ്ങളിൽ നിന്നാണ് വരുന്നത്
ഉയർന്ന വരുമാന നിലവാരമുള്ള ഉത്തരവാദിത്തമുള്ള പ്രൊഫഷണലുകളായി ഡോക്ടർമാരെ പൊതുവെ സമൂഹം കാണുന്നു.
ഈ പ്രൊഫഷണലിസം ഡോക്ടർമാരുടെ വാഹനങ്ങൾ നന്നായി പരിപാലിക്കപ്പെടുമെന്ന അനുമാനത്തിലേക്ക് നയിക്കുന്നു.
ഡോക്ടർമാർ പതിവ് മെയിൻ്റനൻസ് ഷെഡ്യൂളുകൾ പിന്തുടരുകയും അവരുടെ കാറുകൾ ഉചിതമായ രീതിയിൽ സർവീസ് ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു
പല ഡോക്ടർമാരും ദീർഘനേരം ജോലി ചെയ്യുന്നു. അതിനാൽ അവരുടെ കാറുകൾ കുറച്ചുമാത്രം ഉപയോഗിച്ചേക്കാം. ഇത് തേയ്‍മാനം കുറയാനും മൈലേജ് നിലനിർത്താനും ഇടയാക്കും എന്ന് പലരും വിശ്വസിക്കുന്നു.
ഡോക്ടർ ഓടിച്ചത് എന്ന് പരസ്യം ചെയ്യുന്ന കാറുകൾക്ക് പലപ്പോഴും ഉയർന്ന പുനർവിൽപ്പന മൂല്യം കൽപ്പിക്കുന്നു
ഡോക്ടർ ഉപയോഗിച്ചത്, സ്‍ത്രീകൾ ഓടിച്ചത് എന്നീ പ്രയോഗങ്ങൾ ഉത്തരവാദിത്തത്തെയും പരിചരണത്തെയും കുറിച്ചുള്ള സാംസ്‍കാരിക ധാരണകളെ ചൂഷണം ചെയ്യുന്നു.
ഈ ലേബലുകൾ മികച്ച അറ്റകുറ്റപ്പണികൾ സൂചിപ്പിക്കുന്ന് സ്റ്റീരിയോടൈപ്പുകൾ മാത്രമാണ്.
ഉപയോഗിച്ച കാർ മുമ്പ് ആരുടേതായിരുന്നു എന്നത് പരിഗണിക്കാതെ തന്നെ, അതിൻ്റെ നിലവിലെ അവസ്ഥയും സർവ്വീസ് ഹിസ്റ്ററിയും പരിശോധിച്ച് വാഹനം വാങ്ങുന്നതാകും ഉചിതം