auto blog
നിങ്ങളുടെ വാഹനത്തിൽ ഒരുലിറ്റർ പെട്രോളോ ഡീസലോ നിറയ്ക്കുമ്പോൾ പമ്പിന് ലഭിക്കുന്ന മാർജിൻ എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇന്ത്യയിലെ ഇന്ധന പമ്പുകളുടെ ലാഭം പല ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യാപകമായി വ്യത്യാസപ്പെടാം
സാധാരണഗതിയിൽ, ഇന്ധന വിൽപ്പനയിലെ ലാഭ മാർജിൻ വളരെ കുറവാണ്
പലപ്പോഴും ലിറ്ററിന് രണ്ടുരൂപ മുതൽ മുതൽ മൂന്നുരൂപ വരെയാണ് പമ്പുടമയ്ക്ക് ലഭിക്കുക
മൊത്തത്തിലുള്ള ലാഭം പല രീതിയിലൂടെ വർദ്ധിപ്പിക്കാൻ കഴിയും
കാർ വാഷിംഗ്, കൺവീനിയൻസ് സ്റ്റോറുകൾ, ഭക്ഷണ ശാലകൾ തുടങ്ങിയ പമ്പുകളുടെ വരുമാനം വർദ്ധിപ്പിക്കും
കുറഞ്ഞ മാർജിൻ ആണെങ്കിലും ഉയർന്ന വിൽപ്പന അളവ് മൊത്തത്തിലുള്ള മികച്ച ലാഭത്തിലേക്ക് നയിക്കും
തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിലെ പമ്പുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു
പ്രവർത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് അറ്റാദായം മെച്ചപ്പെടുത്തും
നല്ല തിരക്കുള്ള പെട്രോൾ പമ്പ് പ്രതിമാസം ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ അറ്റാദായം നേടിയേക്കാം. എന്നാൽ മേൽ സൂചിപ്പിച്ച ഘടകങ്ങൾ അടിസ്ഥാനമാക്കി വളരെ വ്യത്യാസപ്പെടാം.