auto blog

പതിവായി ഹെൽമറ്റ് വയ്ക്കാറുണ്ടോ?ശ്രദ്ധിച്ചില്ലേൽ ഈ കുഴപ്പങ്ങൾ ഉറപ്പ്

വളരെ എളുപ്പം യാത്ര ചെയ്യാൻ കഴിയുന്ന വാഹനങ്ങളാണ് ടൂവിലറുകൾ.  ഇക്കാലത്ത് എല്ലാ വീട്ടിലും ഒരു ടൂവീലറെങ്കിലും ഉറപ്പായും കാണും

Image credits: Getty

ഹെൽമറ്റ് നിർബന്ധം

സുരക്ഷിതമായ ടൂവീല‍ർ യാത്രയ്ക്ക് ഹെൽമറ്റ് നിർബന്ധമാണ്. അപകടങ്ങളിൽ ഗുരുതരമായ പരിക്കുകളെ ഹെൽമറ്റ് തടയും.ഹെൽമറ്റ് ഇല്ലാതെ ടൂവീല‍ർ ഓടിക്കുന്നത് കുറ്റകരമാണ്. ഫെെൻ നൽകേണ്ടിവരും. 

Image credits: Getty

സ്ഥിരമായി ധരിക്കുന്നവർ ശ്രദ്ധിക്കുക

എന്നാൽ സ്ഥിരമായി ഹെൽമറ്റ് ധരിക്കുന്നത് ചില പ്രശ്‍നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അവ എന്തൊക്കെയാണെന്ന് അറിയാം

Image credits: Getty

മുടികൊഴിച്ചിൽ

പലപ്പോഴും മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണമായി ഹെൽമറ്റുകൾ മാറാറുണ്ട്

Image credits: Getty

ശ്രദ്ധിച്ചാൽ രക്ഷപ്പെടാം

തല മുഴുവൻ കവർ ചെയ്‍ത് ഹെൽമറ്റ് വയ്ക്കുമ്പോൾ തലയോട്ടിയിൽ വിയർപ്പ് കൂടും. ഈ നനവ് ശിരോചർമ്മത്തിൽ പൂപ്പലിനും താരനും കാരണമാകുന്നു. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു

Image credits: Getty

ഹെൽമറ്റ് ഇങ്ങനെ സൂക്ഷിക്കുക

ഉപയോഗിച്ച ശേഷം ഹെൽമറ്റ് എപ്പോഴും ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാൻ. ഇത് തലയിൽ അണുബാധ ഉണ്ടാകുന്നത് തടയുന്നു. 

Image credits: Getty

ഇടയ്ക്കിടെ ഹെൽമറ്റ് ഊരുക

ദൂരയാത്രകൾ പോകുമ്പോൾ ഇടയ്ക്ക് ബൈക്ക് നിർത്തി ഹെൽമറ്റ് ഊരിവയ്ക്കുക. ഇത് വിയർപ്പ് തങ്ങി നിൽക്കുന്നത് തടയും

Image credits: Getty

തല കോട്ടൺ തുണി ഉപയോഗിച്ച് കവർ ചെയ്യുക

ഹെൽമറ്റ് ധരിക്കുന്നതിന് മുൻപ് തലമുടി ഒരു കോട്ടൺ തുണി ഉപയോഗിച്ച് കവർ ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് മുടി കൊഴിച്ചിൽ ഒരുപരിധിവരെ തടയുന്നു. 

Image credits: Getty

മുടി വരണ്ടതാകരുത്

മുടി തീരെ വരണ്ടതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ സംഭവിച്ചാൽ ഹെൽമറ്റും മുടിയും തമ്മിലുള്ള ഉരസൽ കൂടുകയും മുടി കൊഴിയാനും ഇടയാകും

Image credits: Getty

ഇറുകിയ ഹെൽമെറ്റ് ഉപയോ​ഗിക്കരുത്

നല്ലപോലെ ഇറുകിയ ഹെൽമെറ്റ് ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മുടി വലിച്ച് കെട്ടി വെച്ചതിന് ശേഷം ഹെൽമെറ്റ് വയ്ക്കാതിരിക്കുക. മുടി ലൂസാക്കി ഇടണം. 

Image credits: Getty

എണ്ണമയം ഒഴിവാക്കുക

ഹെൽമെറ്റിൽ എണ്ണമയം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്ക് ഹെൽമെറ്റ് ക്ലീൻ ചെയ്യുക. നനഞ്ഞ മുടിയിൽ ഹെൽമെറ്റ് വെക്കുന്നത് ഫം​ഗൽ ഇൻഫക്ഷന് കാരണമാകുന്നു

Image credits: Getty

ശുദ്ധജലവും ഷാംപൂവും

ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയിലെ പൊടിയും താരനും അകറ്റും

Image credits: Getty

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

ഡ്രൈവിംഗിനിടെ കാറിന്‍റെ ബ്രേക്ക് പോയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

വില പകുതി മാത്രം!കണ്ടംചെയ്‍ത രാജസ്ഥാൻ ബസുകൾ കേരളത്തിലേക്ക്!