auto blog
പൂർണമായും സൗരോർജ്ജത്തെ ആശ്രയിക്കുന്ന ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയായി മാറാൻ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ
ഈ എക്‌സ്പ്രസ് വേയെ പിപിപി മാതൃകയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എക്‌സ്പ്രസ് വേയായി മാറ്റാനാണ് സംസ്ഥാന സർക്കാർ പദ്ധതി
എക്സ്പ്രസ് വേയ്‌ക്ക് അരികിലുള്ള 1,700 ഹെക്ടർ ഭൂമി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ നീക്കിവച്ചിട്ടുണ്ട്. എക്‌സ്‌പ്രസ്‌വേയിൽ സോളാർ പാനലുകൾ സ്ഥാപിച്ചുതുടങ്ങി
ഇത് യാത്രക്കാർക്ക് വെളിച്ചം നൽകാൻ സഹായിക്കും. മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈവേയ്‌ക്കരികിലുള്ള വീടുകൾക്കും ഊർജ്ജം പ്രദാനം ചെയ്യും
ഉത്തർപ്രദേശ് സർക്കാരിന്റെ സൗരോർജ്ജ നയം 2022 ന്റെ ഭാഗമാണ് ഈ നൂതനവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ പദ്ധതി
20 മീറ്ററോളം വരുന്ന രണ്ട് പാതകൾക്കിടയിൽ സോളാർ പാനലുകൾ സ്ഥാപിക്കും. ക്‌സ്പ്രസ് വേ നിർമ്മിക്കുന്ന ഊർജത്തിന്റെ ചെലവ് പ്രതിവർഷം 50 കോടി രൂപ ലാഭമുണ്ടാക്കും.
2022 ജൂലൈ 15 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്‍തത്
ഏകദേശം 14,850 കോടി രൂപ ചെലവിൽ 296 കി.മീ നാലുവരി എക്‌സ്‌പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്. പിന്നീട് ഇത് ആറ് വരികളായി വികസിപ്പിക്കും
296 കിലോമീറ്റർ ദൂരം. ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിൽ NH-35 മുതൽ ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ നീളുന്നു.
ഈ പ്രോജക്റ്റിനായുള്ള ലേല നടപടികൾ ആരംഭിച്ചു. എട്ടോളം സോളാർ പവർ ഡെവലപ്പർമാർ മത്സരരംഗത്ത്