auto blog

വില

മാരുതി സുസുക്കിയുടെ ഏറ്റവും ചെലവേറിയ ഓഫറാണ് ഇൻവിക്‌റ്റോ. പ്രാരംഭ എക്സ്-ഷോറൂം വില 24.79 ലക്ഷം രൂപ . ഉയർന്ന വേരിയന്റിന് 28.42 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

Image credits: Maruti Suzuki

വേരിയന്‍റുകള്‍

മൂന്ന് വേരിയന്റുകളിലും നാല് നിറങ്ങളിലും ഒരു ഫുൾ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ പവർട്രെയിൻ സജ്ജീകരണവും. 

Image credits: Maruti Suzuki

ഡിസൈൻ

ഇന്നോവ ഹൈക്രോസിന്‍റെ റീബാഡ്‍ജ് ചെയ്‍ത പതിപ്പാണെങ്കിലും ചില കാര്യമായ ബാഹ്യ ഡിസൈൻ മാറ്റങ്ങളുണ്ട്. മുമ്പില്‍ ഇൻവിക്ടോയ്ക്ക് പുതിയ ഗ്രില്ലും ചെറുതായി പരിഷ്‍കരിച്ച ബമ്പര്‍ ലഭിക്കുന്നു. 

Image credits: Maruti Suzuki

അളവുകള്‍

4,755 എംഎം നീളവും 1,850 എംഎം വീതിയും 1,795 എംഎം ഉയരവുമുണ്ട് മാരുതി ഇൻവിക്ടോയ്ക്ക്. മൂന്ന് നിര ഇരിപ്പിടങ്ങളും സഹിതം 239 ലിറ്ററാണ് ബൂട്ട് സ്പേസ്. ഇത് 600 ലിറ്ററിലധികം വർധിപ്പിക്കാം.

Image credits: Maruti Suzuki

അകത്തളം

സെന്റർ കൺസോളിനായി ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളുള്ള ഒരു കറുത്ത ക്യാബിൻ ലഭിക്കും. ക്യാബിനിൽ ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ട്. മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ 

Image credits: Maruti Suzuki

ഫീച്ചറുകള്‍

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 10.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ അഡ്ജസ്റ്റ്‌മെന്‍റ്

Image credits: Maruti Suzuki

സുരക്ഷ

എല്ലാ പതിപ്പുകൾക്കും ആറ് എയർബാഗുകൾ, ടിപിഎംഎസ്, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ പ്രോഗ്രാം, ഇ-ബ്രേക്ക്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ തുടങ്ങിയവ ലഭിക്കും. 

Image credits: Maruti Suzuki

അനിയൻ ബാവ ചരിത്രമായി, ഇനി ചേട്ടൻ ബാവയുടെ കാലം!