auto blog

ജനപ്രിയൻ

രാജ്യത്ത ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ ബലേനോ. ഇതാ ജനപ്രിയ മോഡലായ ബലേനോയുടെ ചില വിശേഷങ്ങള്‍ ഒറ്റ നോട്ടത്തില്‍

Image credits: Google

ശക്തമായ എഞ്ചിൻ

1197 സിസി കരുത്തുള്ള എഞ്ചിനാണ് ഹൃദയം.  ഈ എഞ്ചിൻ 76.43 മുതൽ 88.5 ബിഎച്ച്പി വരെ കരുത്ത് നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ബലെനോയിൽ ലഭ്യമാണ്

Image credits: Google

മൈലേജ്

പെട്രോൾ പതിപ്പ് ലിറ്ററിന് 22.35 മുതൽ 22.94 കിലോമീറ്റർ മൈലേജ് നൽകുന്നു. സിഎൻജി പതിപ്പ് 30.61km/kg മൈലേജ് നൽകുന്നു. അഞ്ച് സ്പീഡ് ട്രാൻസ്‍മിഷനുമായാണ് മാരുതി ബലേനോ എത്തുന്നത്

Image credits: Google

സുരക്ഷാ ഫീച്ചറുകൾ

ആറ് എയർബാഗുകൾ. ഇഎസ്‍പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, മൂന്നു-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ചൈല്‍ഡ് സീറ്റുകള്‍ക്കായി ഐസോഫിക്സ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ

Image credits: Google

ആകർഷകമായ കളർ ഓപ്ഷനുകൾ

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയാണ് ഇതിന്റെ നാല് ട്രിമ്മുകൾ. നെക്‌സ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ് കളർ ഓപ്‌ഷനുകൾ

Image credits: Google

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഓട്ടോ എസി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രിയും മറ്റും 

Image credits: Google

ബൂട്ട്സ്‍പേസ്

കൂടുതൽ ലഗേജ് സൂക്ഷിക്കാൻ 318 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ്. അതേസമയം, 55 ലിറ്റർ ഇന്ധന ടാങ്ക് സിഎൻജിയിൽ ലഭ്യമാണ്

Image credits: Google

വില

6.61 ലക്ഷം മുതൽ 9.88 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് ഈ കാര്‍ എത്തുന്നത്. ഹ്യുണ്ടായ് i20, ടാറ്റ ആൾട്രോസ്, സിട്രോൺ C3, ടൊയോട്ട ഗ്ലാൻസ തുടങ്ങിയവരാണ് എതിരാളികൾ

Image credits: Google
Find Next One