auto blog
ടാറ്റ ഗ്രൂപ്പ് കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുമ്പ് തന്നെ അയോധ്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ പോകുന്നു
ഡിസംബർ 30 മുതൽ ദില്ലി വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിക്കും. 2024 ജനുവരി 22 നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്‍ഠ.
എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിച്ചതിന് ശേഷം, അയോധ്യയിൽ നിന്ന് ഈ സർവീസ് വഴി ബെംഗളൂരു, ഭുവനേശ്വര്, കൊച്ചി, ഗുവാഹത്തി, ഗോവ തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനങ്ങൾ ലഭ്യമാകും
എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2023 ഡിസംബർ 30 ന് ആദ്യ വിമാനം പുറപ്പെടും. അന്ന് രാവിലെ 11ന് ഡൽഹിയിൽ നിന്ന് പറന്നുയരുന്ന വിമാനം 12.20ന് അയോധ്യയിൽ ഇറങ്ങും
അതുപോലെ, ഈ വിമാനം ഉച്ചയ്ക്ക് 12.50 ന് അയോധ്യയിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന് 2.10 ന് ഡൽഹിയിൽ ഇറങ്ങും
എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് 11.20 ന് അയോധ്യയിലെത്തും. തിരിച്ച് 11.50ന് അയോധ്യയിൽ നിന്ന് പറന്നുയരും. 12.55ന് ഡൽഹിയിൽ ഇറങ്ങും
രാജ്യത്തുടനീളമുള്ള ടയർ 2, ടയർ 3 നഗരങ്ങളുമായി കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ എംഡി അലോക് സിംഗ് പറയുന്നു
അയോധ്യയിൽ നിന്ന് ഭുവനേശ്വർ, ബംഗളൂരു, കൊച്ചി, ഗുവാഹത്തി, ഗോവ, ഗ്വാളിയോർ, ജയ്പൂർ, പൂനെ, സൂറത്ത്, ശ്രീനഗർ തുടങ്ങിയ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തുക