auto blog

21 മാസമായി ഒരേവില

പെട്രോൾ, ഡീസൽ വില തുടർച്ചയായി 21 മാസം മാറ്റമില്ലാതെ നിലനിർത്തി. ഇത് ഇന്ധന വിപണിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്

Image credits: Google

10 രൂപ കുറയുമെന്ന് റിപ്പോർട്ട്

ഇന്ധനവില ഉടന്‍ കുറഞ്ഞേക്കും എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത.  പെട്രോളിനും ഡീസലിനും 10 രൂപ വീതം കുറയുമെന്നായിരുന്നു സൂചനകള്‍

Image credits: Google

പ്രതികരിച്ച് മന്ത്രി

ഈ അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിച്ച് ഓയില്‍ മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

Image credits: Google

എണ്ണക്കമ്പനികൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ ഇന്ധന ചില്ലറ വ്യാപാരികൾ 

Image credits: Google

ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി

ഇന്ധന വില കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി. ഇന്ധന വിലയിൽ കമ്പനികൾ സ്വയം തീരുമാനമെടുക്കുമെന്നും മന്ത്രി

Image credits: Google

പ്രക്ഷുബ്‍ധമായ സാഹചര്യം

ഇന്ന് ലോകത്ത് വളരെ പ്രക്ഷുബ്‍ധമായ സാഹചര്യമാണെന്നും  മന്ത്രി. ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്തമെന്നും മന്ത്രി

Image credits: Google

നിലവിൽ വില കുറയുന്ന സാഹചര്യമില്ല

എണ്ണക്കമ്പനികൾക്ക് വില കുറയ്ക്കണമെങ്കിൽ എണ്ണവില സ്ഥിരത കൈവരിക്കണം, നിലവിലെ സാഹചര്യം അതല്ലെന്നും മന്ത്രി

Image credits: Google

മാറ്റമില്ലാത്ത വില

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില 100 രൂപയ്ക്ക് അടുത്താണ്

Image credits: Google

ആമോദമായി അമൃത് ഭാരത്, ഇത് വന്ദേ ഭാരതിന്‍റെ 'സ്ലീപ്പർ എഡിഷൻ'!

ജാഗ്രത, ഈ അഞ്ച് ജനപ്രിയ കാറുകൾ കുടുംബ സുരക്ഷയ്ക്ക് അപകടകരം!

രാമഭൂമിയിലേക്ക് നേരിട്ട് പറക്കാം, ആദ്യ വിമാന വിശേഷങ്ങളേറെ!

ചെലവ് 18,000 കോടി, ഇതാ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം!