auto blog
ഏറ്റവും നീളം കൂടിയ കടൽപാലമെന്ന നിലയിൽ ശ്രദ്ധേയമായ മുംബൈ ട്രാൻസ്ഹാർബർ ലിങ്കിലൂടെ സഞ്ചരിച്ച വാഹനങ്ങളിൽ നിന്ന് ടോളായി ലഭിച്ചത് ഒമ്പത് കോടി രൂപ
ജനുവരി 13നും 28നും ഇടയിലുള്ള കണക്കാണിത്. നാലര ലക്ഷം വാഹനങ്ങളാണ് ഇതുവഴി കടന്നു പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ജനുവരി 12നാണിത് ഉദ്ഘാടനം ചെയ്തത്.
22 കിലോമീറ്റർ നീളമുള്ള പാലം തുറന്നതോടെ മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക് ചുരുങ്ങി
രണ്ട് പതിറ്റാണ്ടിന്റെ വികസന സ്വപ്നം. കടലിലൂടെ മാത്രം 16.5 കിലോമീറ്റർ നീളം
അഞ്ചുവർഷം കൊണ്ടാണ് ഈ എഞ്ചിനീയറിങ് വിസ്‍മയം പൂർത്തിയായത്. നവി മുംബൈയിലേക്ക് മാത്രമല്ല പുനെ, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും യാത്രാസമയത്തിലും പുതിയപാലം കുറവ് വരുത്തുന്നുണ്ട്
ഈ വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമ സഭാതെരെഞ്ഞെടുപ്പിലും പാലം ചർച്ചയാകുമെന്നുറപ്പ്.
കടലിൽ 16.50 കിലോമീറ്ററും കരയിൽ 5.5 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് മതി
ഒരു ദിവസം ഏകദേശം 75,000 വാഹനങ്ങള്‍ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലൂടെ കടന്നുപോവാന്‍ സാധ്യതയുണ്ട്. കാറിന് 250 രൂപയാണ് ടോൾ.
2016ല്‍ പ്രധാനമന്ത്രി മോദിയാണ് തറക്കല്ലിട്ടത്. അടിയിലൂടെ കപ്പലുകള്‍ക്ക് പോകാം. നിര്‍മാണ സാമഗ്രികള്‍ക്കായി ഉണ്ടാക്കിയ ചെറു സമാന്തര പാലം ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമാക്കും