auto blog
റോഡപകടങ്ങളിൽ ഭൂരിഭാഗവും മനുഷ്യൻ്റെ പിഴവ് കൊണ്ടാണ്.മിക്കപ്പോഴും ഡ്രൈവർമാർ ഒരേ തെറ്റ് ആവർത്തിക്കുന്നുവെന്നത് ഞെട്ടിക്കുന്നു. ഡ്രൈവർമാർ സാധാരണ ചെയ്യുന്ന ഈ തെറ്റുകളെ അറിയാം
പലരും ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തും. ബ്രേക്കും ആക്സിലറേറ്ററും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നതാണ് ഇതിന് കാരണം. ഇത് വലിയ അപകടത്തിന് കാരണമാകുന്നു.
വേഗപരിധി പാലിക്കാത്തതോ റോഡിൻ്റെ അവസ്ഥ അനുസരിച്ച് വാഹനത്തിൻ്റെ വേഗത കുറയ്ക്കാത്തതോ അപകടകരമാണ്
മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കാത്തത് സാധാരണ ചെയ്യുന്ന തെറ്റാണ്. പെട്ടെന്ന് ബ്രേക്കിടുമ്പോൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു
കണ്ണാടികൾ പരിശോധിക്കുന്നതും ബ്ലൈൻഡ് സ്പോട്ടുകൾ ശ്രദ്ധിക്കുന്നതും വളരെ പ്രധാനമാണ്. ഇത് അവഗണിക്കുന്നത് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിന് കാരണമാകും.
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധ തിരിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു
ട്രാഫിക് ലൈറ്റുകളും സ്റ്റോപ്പ് അടയാളങ്ങളും മറ്റ് സിഗ്നലുകളും അവഗണിക്കുന്നത് വലിയ തെറ്റാണ്. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു
തെറ്റായ പാതയിലൂടെ വാഹനമോടിക്കുകയോ അല്ലെങ്കിൽ പെട്ടെന്ന് പാത മാറുകയോ ചെയ്യുന്നതാണ് അപകടങ്ങൾ
തളർന്ന് വാഹനമോടിക്കുന്നതും വലിയ തെറ്റാണ്. ഇത് പ്രതികരിക്കാനുള്ള കഴിവ് കുറയ്ക്കുന്നു
ടേൺ എടുക്കുമ്പോൾ സിഗ്നലുകൾ നൽകാതിരിക്കുന്നത് മറ്റ് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കും