auto blog
ഗുജറാത്തിലെ ഓട്ടോമൊബൈൽ മേഖലയുടെ മൂല്യം ഏകദേശം മൂന്ന് ബില്യൺ യുഎസ് ഡോളറാണ്. വര്‍ഷം എട്ടുലക്ഷത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു
കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഈ ശ്രദ്ധേയമായ പരിവർത്തനം വ്യാവസായിക വളർച്ചയ്ക്കും നൂതനത്വത്തിനും വേണ്ടിയുള്ള സംസ്ഥാനത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ്
ഗുജറാത്തിലെ ഓട്ടോമൊബൈൽ മേഖലയുടെ പരിണാമം 2003-ൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റുമായി (VGGS) ബന്ധപ്പെട്ടിരിക്കുന്നു.
2009-ൽ സാനന്ദിൽ ടാറ്റ മോട്ടോഴ്‌സിന്റെ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചതോടെയാണ് ഒരു ഓട്ടോമോട്ടീവ് ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിന്റെ യാത്ര ആരംഭിച്ചത്,
2011-ൽ ഫോർഡ് മോട്ടോഴ്‌സ് സാനന്ദ് പ്ലാന്റിൽ 5,000 കോടി രൂപ നിക്ഷേപിച്ചു. ഇത് ഒറ്റയടിക്ക് 3,000 തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു.
2014-ൽ സുസുക്കി മോട്ടോഴ്‌സിന്റെ 14,784 കോടി രൂപയുടെ മെഗാ യൂണിറ്റ് 9,100 തൊഴിലവസരങ്ങൾ സൃഷ്‍ടിച്ചതും ഗുജറാത്തിന്‍റെ ഓട്ടോമൊബൈൽ വിജയഗാഥകളിൽ ഉൾപ്പെടുന്നു.
ജെട്രോയുമായുള്ള ഗുജറാത്തിന്റെ സഹകരണം ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ആൻഡ് പ്ലേ പാർക്കായ ജാപ്പനീസ് ഇൻഡസ്ട്രിയൽ പാർക്കിന്‍റെ പിറവിക്ക് കാരണമായി.
2017-ൽ, 2000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപവും പ്രതിവർഷം 80,000 യൂണിറ്റ് ഉൽപ്പാദന ശേഷിയുമുള്ള ജിഎം ഇന്ത്യയുടെ ഹാലോൾ പ്ലാന്റ് ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോഴ്‌സ് ഏറ്റെടുത്തു
മൂന്നു ബില്യൺ ഡോളർ നിക്ഷേപം നടത്തുന്ന മണ്ഡൽ-ബെച്ചരാജി പ്രത്യേക നിക്ഷേപ മേഖല നിരവധി പ്രമുഖ കമ്പനികള്‍ക്ക് ആതിഥ്യമരുളുന്ന സംസ്ഥാനത്തെ ഒരു സുപ്രധാന വാഹന നിർമ്മാണ കേന്ദ്രമാണ്.
ഗുജറാത്ത് സർക്കാരും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള സഹകരണത്തിന്റെ തെളിവായി ഇന്റർനാഷണൽ ഓട്ടോമൊബൈൽ സെന്റർ ഓഫ് എക്സലൻസ് തല ഉയര്‍ത്തി നില്‍ക്കുന്നു
2020-21 സാമ്പത്തിക വർഷത്തിൽ എട്ട് ലക്ഷത്തിലധികം (800,000) വാഹനങ്ങൾ കയറ്റുമതി ചെയ്‌ത ഗുജറാത്ത് ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങളുടെ ഒരു പ്രധാന കയറ്റുമതി രാജ്യമായി മാറി
2024 ജനുവരിയിൽ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ 10-ാമത് എഡിഷൻ. ഈ ഉച്ചകോടി ഓട്ടോ മൊബൈല്‍ മേഖലയില്‍ ഗുജറാത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കും