auto blog
മാരുതി സുസുക്കിയുടെ എൻട്രി ലെവൽ കാറായ ആൾട്ടോ K10 രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാറാണ്. ഈ കാറിന് ഇപ്പോൾ കിടിലൻ ഓഫർ
അൾട്ടോയ്ക്ക് കമ്പനി 54,000 രൂപ വരെ കിഴിവ് നൽകുന്നു. ക്യാഷ് ബാക്ക്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയ്‌ക്കൊപ്പം ഈ കിഴിവ് ലഭിക്കും.
3.99 ലക്ഷം രൂപയാണ് ആൾട്ടോ കെ10ന്‍റെ പ്രാരംഭ വില. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ബജറ്റ് കുറവാണെങ്കിൽ, ഈ മാസം ഈ കാർ നിങ്ങൾക്ക് നല്ലൊരു ഓപ്ഷനായി മാറും
അൾട്ടോ K10 പെട്രോൾ മോഡലിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും
സിഎൻജി മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്‍കൌണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. സിഎൻജി മോഡലിൽ കോർപ്പറേറ്റ് കിഴിവ് ലഭ്യമാകില്ല
ഈ ഹാച്ച്ബാക്കിന് പുതിയ-ജെൻ കെ-സീരീസ് 1.0 എൽ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ 49kW(66.62PS)@5500rpm-ന്റെ കരുത്തും 89Nm@3500rpm-ൽ പരമാവധി ടോർക്കും സൃഷ്‍ടിക്കുന്നു
ഓട്ടോമാറ്റിക് വേരിയന്റ് 24.90 കിമീ. മാനുവൽ വേരിയൻറ് 24.39 കിമീ മൈലേജെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജി വേരിയന്റിന്റെ മൈലേജ് 33.85 കിമി ആണ്
അപ്‌ഡേറ്റ് ചെയ്ത പ്ലാറ്റ്‌ഫോമായ ഹെർടെക്ക് അടിസ്ഥാനമാക്കിയുള്ളതാണ് അൾട്ടോ കെ 10.
ഏഴ് ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കൂടാതെ, ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ് കേബിൾ എന്നിവയും
സ്റ്റിയറിംഗ് വീലിനും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. ഇതിൽ, സ്റ്റിയറിങ്ങിൽ തന്നെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ മൗണ്ടഡ് കൺട്രോൾ നൽകിയിട്ടുണ്ട്
സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലർട്ട്. ഒപ്പം ഇബിഡി, റിവേഴ്സ് പാർക്കിംഗ് സെൻസർ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്)
ഇതോടൊപ്പം ആൾട്ടോ കെ10ന് പ്രീ ടെൻഷനറും ഫോഴ്‌സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെൽറ്റും ലഭിക്കും. സുരക്ഷിതമായ പാർക്കിംഗിനായി റിവേഴ്സ് പാർക്കിംഗ് സെൻസറുകളോടും കൂടി ഇത് ലഭ്യമാകും
സ്പീഡ് ബ്ലൂ, എർത്ത് ഗോൾഡ്, സിസ്ലിംഗ് റെഡ്, സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം