auto blog

ഈ ട്രെയിനിൽ കയറിയത് 96000 ടൂറിസ്റ്റുകൾ

 2023-ൽ  'ഭാരത് ഗൗരവ്' ട്രെയിനുകൾ 96000 ടൂറിസ്റ്റുകളെ വഹിച്ചു

Image credits: PIB

എന്താണ് ഭാരത് ഗൗരവ് ട്രെയിൻ?

പ്രത്യേക തീമുകളെ കേന്ദ്രീകരിച്ചുള്ള സർക്യൂട്ടുകളിൽ ടൂറിസ്റ്റ് ട്രെയിനുകൾ ഓടിക്കുക എന്ന ആശയം. ഇന്ത്യയുടെ സമ്പന്നമായ സാംസ്‍കാരിക പൈതൃകവും മഹത്തായ ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കാം

Image credits: PIB

172 ട്രിപ്പുകൾ

2023-ൽ, 96,491 വിനോദസഞ്ചാരികളുമായി ഭാരത് ഗൗരവ് ട്രെയിനുകളുടെ മൊത്തം 172 ട്രിപ്പുകൾ രാജ്യത്തുടനീളമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദ‍ശിച്ചു.

Image credits: PIB

പ്രധാന ടൂറിസ്റ്റ് സർക്യൂട്ടുകൾ

ശ്രീറാം-ജാനകി യാത്ര: അയോധ്യ മുതൽ ജനക്പൂർ വരെ; ശ്രീ ജഗന്നാഥ യാത്ര; "ഗർവി ഗുജറാത്ത്" പര്യടനം; അംബേദ്കർ സർക്യൂട്ട്; നോർത്ത് ഈസ്റ്റ് ടൂർ

Image credits: PIB

ഭാരത് ഗൗരവ് ട്രെയിനുകളിലെ സേവനങ്ങൾ

ബസുകളിലെ ഉല്ലാസയാത്രകൾ, ഹോട്ടലുകളിലെ താമസം, ടൂർ ഗൈഡുകൾ, ഭക്ഷണം, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ സുഖപ്രദമായ ട്രെയിൻ യാത്രകൾക്കും അനുബന്ധ ഓൺബോർഡ് സേവനങ്ങൾക്കും ഒപ്പം നൽകുന്നു

Image credits: PIB/IRCTC

ആഭ്യന്തര ടൂറിസത്തിന്‍റെ പ്രോത്സാഹനം

ഭാരത് ഗൗരവ് ട്രെയിൻ സ്‍കീമിന് കീഴിൽ മികച്ച നിലവാരമുള്ള കോച്ചുകളുള്ള റെയിൽ അധിഷ്ഠിത ടൂറിസം നൽകിക്കൊണ്ട് റെയിൽവേ മന്ത്രാലയം ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നു

Image credits: PIB

ശ്രീ രാമായൺ യാത്രയും

ആധ്യാത്മിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിൻ ' ശ്രീ രാമായൺ യാത്ര'യും നടത്തിയിരുന്നു

Image credits: Facebook
Find Next One