auto blog
ബിഎച്ച് രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതോടെ രാജ്യത്ത് വാഹനം വാങ്ങാനുള്ള ചിലവ് കുത്തനെ കുറയും
സംസ്ഥാന വാഹന രജിസ്ട്രേഷൻ ഒഴിവാക്കി രാജ്യമാകെയുള്ള ഏകീകൃത സംവിധാനമാണിത്. ഇതോടെ വാഹനനികുതിയിൽ വലിയ കുറവുവരും
ബിഎച്ചില്‍ പരമാവധി 13 ശതമാനം നികുതി. സംസ്ഥാനത്ത് 21 ശതമാനം വരെ നികുതി
വ്യത്യസ്‍ത രജിസ്‌ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബിഎച്ച് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് 15 വര്‍ഷത്തെ നികുതി ഒരുമിച്ച് അടയ്ക്കണം. എന്നാല്‍ ബിഎച്ചില്‍ രണ്ട് വര്‍ഷത്തെ നികുതി മാത്രം
കേരളത്തില്‍ നിലവിൽ വാഹന വിലയുടെ 9% മുതല്‍ 21% വരെയാണ് നികുതി.
കേന്ദ്രത്തിന്‍റെ ഭാരത് രജിസ്‌ട്രേഷനിൽ 8% മുതല്‍ 12% വരെ
വാഹന വിലയും 28% ജിഎസ്‍ടി യും കോംപന്‍സേറ്ററി സെസും ചേര്‍ന്നതാണ് കേരളത്തിലെ നികുതി
വാഹനത്തിന്റെ നീളത്തിന് അനുസരിച്ചാണ് കോംപന്‍സേറ്ററി സെസ്. ഇത് 22% വരെ
ഭാരത് രജിസ്‌ട്രേഷനില്‍ വാഹനവില മാത്രം കണക്കാക്കി അതിന് മുകളിൽ മാത്രം നികുതി. ഇതോടെ ഉടമയ്ക്ക് വലിയ ലാഭം ലഭിക്കും
വാഹന ഉടമകള്‍ക്ക് നികുതിയില്‍ ഇളവു കിട്ടുന്ന ഈ പദ്ധതി തമിഴ്‌നാടും കര്‍ണാടകവും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കിത്തുടങ്ങി
നികുതിവരുമാനം നഷ്‍ടമാകുമെന്ന് കാരണത്താലാണ് കേരളം ഇത് നടപ്പിലാക്കാത്തതെന്ന് സൂചന