auto blog

ഓടുന്നതിനിടെ കാറിന്‍റെ ബ്രേക്ക് പോയാൽ എന്തുചെയ്യും?

നിങ്ങള്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്‍പ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? ഇങ്ങനെ അപകടത്തിൽപ്പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്

Image credits: Getty

ഭയന്നാൽ കൂടുതൽ കുഴപ്പം

ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ

Image credits: Getty

ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യും?

ഡ്രൈവിംഗിനിടെ കാറിന്റെ ബ്രേക്ക് നഷ്‍ടമായാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Image credits: Getty

മനസാനിധ്യം വീണ്ടെടുക്കുക

വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ ആദ്യം മനസാന്നിധ്യം വീണ്ടെടുക്കുക

Image credits: Getty

ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കുക

ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് സ്വതന്ത്രമാക്കുക

Image credits: Getty

ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ചെയ്യുക

ക്രൂയിസ് കണ്‍ട്രോള്‍ ഉള്ള കാറാണെങ്കില്‍ അത് ഓഫ് ചെയ്യുക

Image credits: Getty

ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക

ഇനി ബ്രേക്ക് പെഡലില്‍ കാല്‍ അമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ പൂര്‍ണമായും താഴുകയാണെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് കുറഞ്ഞതാകാം കാരണമെന്നു മനസിലാക്കാം.

Image credits: Getty

ബ്രേക്ക് പമ്പു ചെയ്യുക

ബ്രേക്ക് പെഡല്‍ ആവര്‍ത്തിച്ചു ചവിട്ടുക. ശക്തമായി ബ്രേക്ക് ചെയ്‍താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു.

Image credits: Getty

ബ്രേക്ക് പൂര്‍ണമായും ചവിട്ടുക

ആവശ്യത്തിന് മര്‍ദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ അടിയന്തരമായി ബ്രേക്ക് പൂര്‍ണമായും ചവിട്ടുക. ചവിട്ടിയതിന് ശേഷം കാലെടുക്കാതെ അല്‍പ നേരം കൂടി ബ്രേക്കില്‍ കാലമര്‍ത്തി വെയ്ക്കുക.

Image credits: Getty

കുറഞ്ഞ ഗിയറിലേക്ക് മാറുക

മാനുവൽ കാറാണെങ്കിൽ, ഉടൻ ലോ ഗിയറിലേക്ക് മാറുക. ഇത് എഞ്ചിൻ ബ്രേക്കിംഗിന് കാരണമാകും. നിങ്ങൾക്ക് ഓട്ടോമാറ്റിക് കാർ ലോ ഗിയറിലേക്ക് മാറ്റാനും കഴിയും (L അല്ലെങ്കിൽ D1).

Image credits: Getty

ഹോണും ലൈറ്റുകളും ഉപയോഗിക്കുക

നിങ്ങൾ ട്രാഫിക്കിലാണെങ്കിൽ, ഉടൻ തന്നെ ഹോൺ മുഴക്കി ഹെഡ്‌ലൈറ്റുകൾ ഫ്ലാഷ് ചെയ്യുക. അതുവഴി മറ്റ് ഡ്രൈവർമാരെ നിങ്ങളുടെ അടിയന്തരാവസ്ഥ അറിയിക്കുക. 

Image credits: Getty

എസി ഓണ്‍ ചെയ്യുക

എസി പ്രവര്‍ത്തിപ്പിച്ചും വാഹനത്തിന്‍റെ വേഗത കുറയ്ക്കാം. ഏറ്റവും കൂടിയ ഫാന്‍ വേഗതയില്‍ ഏസി പ്രവര്‍ത്തിപ്പിക്കുക

Image credits: Getty

ഹാന്‍ഡ്‌ബ്രേക്ക്

എഞ്ചിന്‍ ബ്രേക്കിംഗിനൊടുവില്‍ വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനു ശേഷം ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക. ഒരിക്കലും അമിതവേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്.

Image credits: Getty

സുരക്ഷിതമായി നിർത്താനുള്ള സ്ഥലം

നിങ്ങൾക്ക് കാർ സുരക്ഷിതമായി നിർത്താൻ കഴിയുന്ന ഒരു വഴി നോക്കുക. തുറസ്സായ സ്ഥലങ്ങൾ, ഒഴിഞ്ഞ റോഡുകൾ അല്ലെങ്കിൽ പാതയോരങ്ങളിൽ വാഹനം നിർത്താനും വേഗത കുറയ്ക്കാനും ശ്രമിക്കുക

Image credits: Getty

സുരക്ഷിതസ്ഥാനത്ത് ഇടിച്ചുനിർത്തുക

എങ്ങനെയും നിൽക്കാതിരുന്നാൽ  കുറഞ്ഞ വേഗതയിൽ നിങ്ങൾക്ക് കാറിനെ ഇടിച്ചുനിർത്താൻ കഴിയുന്ന സുരക്ഷിതമായ സ്ഥലം തിരഞ്ഞെടുക്കുക. കുറ്റിക്കാടുകൾ പോലെയുള്ള സ്ഥലത്തേക്ക് കാർ തിരിക്കുക.

Image credits: Getty

ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

എഞ്ചിൻ ഒരിക്കലും നിർത്തരുത്. സ്റ്റിയറിംഗും പവർ അസിസ്റ്റും പരാജയപ്പെടും. ന്യൂട്രല്‍ ഗിയറിടരുത്. റിവേഴ്‌സ് ഗിയറിടരുത്. വേഗത കുറയാതെ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്.

Image credits: Getty
Find Next One