auto blog

റിയോൺ

റിയോൺ എന്നാണ് റോയൽ എൻഫീൽഡ് സെക്കൻഡ് ഹാൻഡ് കമ്പനിയുടെ പേര്. ഇവിടെ പഴയ ബൈക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യും

Image credits: Google

ഔദ്യോഗിക വെബ്‌സൈറ്റ്

റോയൽ എൻഫീൽഡ് ഇതിനായി ഒരു ഔദ്യോഗിക വെബ്‌സൈറ്റും ആരംഭിച്ചു. ഇവിടെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ബൈക്കുകൾ വാങ്ങാനും പഴയ ബൈക്കുകൾ എളുപ്പത്തിൽ വിൽക്കാനും കഴിയും

Image credits: Google

വിശ്വസനീയത

ഇതുവഴി ബ്രാൻഡിൽ നിന്ന് വിശ്വസനീയമായ ഒരു മോട്ടോർസൈക്കിൾ വാങ്ങാം. ബൈക്കിന്റെ കൃത്യമായ വില, കൃത്യമായ ഡോക്യുമെന്റേഷൻ, വാറന്റി എന്നിവയുടെ ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും

Image credits: Google

എന്താണ് ചെയ്യേണ്ടത്?

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. ഇവിടെ സ്ഥലം, വേരിയന്റ്, വില പരിധി, മോഡൽ, നിർമ്മാണ വർഷം എന്നിവ തിരഞ്ഞെടുക്കാം

Image credits: Google

എല്ലാ വിവരങ്ങളും

വെബ്‌സൈറ്റിൽ, മോട്ടോർസൈക്കിളിന്റെ നിർമ്മാണ വർഷം, ബൈക്ക് എത്ര കിലോമീറ്റർ ഓടി തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും

Image credits: Google

ഈസി ഫിനാൻസ്

നിങ്ങൾക്ക് ബൈക്കുകൾ താരതമ്യം ചെയ്യാനും ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാനും കഴിയും. ഇവിടെ ഈസി ഫിനാൻസ് സൗകര്യം ബൈക്കുകളിൽ ലഭ്യമാകും. എളുപ്പത്തിലുള്ള തവണകളിലും ബൈക്ക് വാങ്ങാനാകും

Image credits: Google

ഗുണനിലവാരം

റോയൽ എൻഫീൽഡ് റീഓൺ പ്രോഗ്രാമിലൂടെ ലഭ്യമാകുന്ന ബൈക്കുകൾ അംഗീകൃത റോയൽ എൻഫീൽഡ് ഡീലർമാർ സർവീസ് ചെയ്യുകയും ഉപഭോക്താക്കളിൽ എത്തുന്നതിന് മുമ്പ് ഗുണനിലവാരം സൂക്ഷ്മമായി പരിശോധിക്കും

Image credits: Google

വാറന്‍റി

റിയോൺ വഴി വിൽക്കുന്ന ബൈക്കുകൾക്ക് കമ്പനിയുടെ വാറന്‍റിയും രണ്ട് സൗജന്യ സേവനങ്ങളും ലഭിക്കും

Image credits: Google

വിൽക്കാനും സാധിക്കും

റോയൽ എൻഫീൽഡ് റിയോൺ പ്രോഗ്രാം നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ മോട്ടോർസൈക്കിളുകൾ വിൽക്കാനുള്ള സൗകര്യവും നൽകുന്നു

Image credits: Google

നിലവിൽ ഈ നഗരങ്ങളിൽ

നിലവിൽ ദില്ലി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ റോയൽ എൻഫീൽഡ് ഈ പ്രോഗ്രാം ലഭ്യമാണ്. ഇതിനായി നിങ്ങൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം

Image credits: Google

യുപിയിലേക്ക് നോക്കൂ,വേറെ ലെവലാ! സൂപ്പർറോഡിൽ നിന്നും കറന്‍റ്!

തൊട്ടാല്‍ പൊള്ളും മാരുതിയുടെ സ്റ്റിക്കറൊട്ടിച്ച ഇന്നോവ!

അനിയൻ ബാവ ചരിത്രമായി, ഇനി ചേട്ടൻ ബാവയുടെ കാലം!