auto blog
തൊണ്ണൂറുകളിൽ മഹീന്ദ്രയിൽ നിന്നെത്തിയ ജീപ്പും കാറും മിക്സ് ചെയ്‍ത മോഡൽ
മഹീന്ദ്ര MM540 MBW ൻ്റെ വിജയമായിരുന്നു അർമ്മദയുടെ പിറവിക്ക് പിന്നിലെ പ്രധാന കാരണം
മധ്യവര്‍ഗ മലയാളികളുടെയും സമ്പന്ന മലയോര കര്‍ഷകരുടെയുമൊക്കെ ഇഷ്‍ടവാഹനം
1992ൽ നാസിക്കിലെ മഹീന്ദ്ര പ്ലാന്‍റിൽ നിന്നും അർമ്മദ പുറത്തിറങ്ങി
"ഒരു ജീപ്പിൻ്റെ ഹൃദയം, ഒരു കാറിൻ്റെ ആത്മാവ്" എന്നായിരുന്നു ബ്രാൻഡ് ടാഗ്‌ലൈൻ
വികസന ഘട്ടത്തിൽ വോയേജർ എന്നായിരുന്നു പേര്. ലോഞ്ച് സമയത്ത് അർമാഡ എന്ന് പേരിട്ടു. കപ്പൽക്കൂട്ടം എന്നാണ് ഈ സ്‍പാനിഷ് പദത്തിന് അർത്ഥം
ഏസി, റേഡിയൽ ടയറുകൾ, ഇൻ്റഗ്രേറ്റഡ് ഫുൾ ലെങ്ത് എഫ്ആർപി ഇൻസ്‌ട്രുമെൻ്റ് പാനൽ, ഇൻ്റഗ്രേറ്റഡ് ക്ലസ്റ്റർ യൂണിറ്റ് തുടങ്ങിയവയുള്ള ആദ്യ മഹീന്ദ്ര വാഹനം
കൂറ്റന്‍ വീല്‍ ബേസില്‍ ഇരുമ്പ് ബോഡി. സെഡാന്‍ അഥവാ സലൂണ്‍ മാതൃകയില്‍ ഇന്‍റീരിയര്‍. മുമ്പോട്ടും പിന്നോട്ടും മടക്കാവുന്ന എട്ട് സീറ്റുകള്‍. അഞ്ച് വാതിലുകള്‍
2.5 ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്യൂഷെ ഡീസല്‍ എഞ്ചിന്‍. നാല് സ്ട്രോക്കില്‍, നാല് ഗിയറില്‍ ഫോര്‍ വീല്‍ ഡ്രൈവ്.
അഡ്വാൻസ് ബുക്കിംഗ് ഓപ്ഷനുള്ള ആദ്യ മഹീന്ദ്ര മോഡൽ. 14000നു മേൽ ബുക്കിംഗുകൾ. ഉൽപ്പാദനം കൂട്ടാൻ മൂന്നുവർഷം. ഇതോടെ പുതിയ എതിരാളികളും സെഗ്മെന്‍റിലേക്കെത്തി
1998 ൽ കൂടുതൽ പരിഷ്‍കാരിയായി അർമാഡ ഗ്രാൻഡ് എത്തി
2001-ൽ മഹീന്ദ്ര മാക്‌സ് വന്നതോടെ അർമ്മദയും അർമ്മദ ഗ്രാൻഡും അരങ്ങൊഴിഞ്ഞു