auto blog

കാറിന്‍റെ അടിതട്ടുന്നോ?വിഷമിക്കേണ്ട,ഗ്രൗണ്ട് ക്ലിയറൻസ് എളുപ്പം കൂട്ടാം

ഒരു വാഹനത്തിന്റെ ഏറ്റവും താഴ്ന്ന സ്ഥലവും അതിനടിയിലുള്ള ഗ്രൗണ്ടും തമ്മിലുള്ള ദൂരമാണ് ഗ്രൗണ്ട് ക്ലിയറൻസ്. മികച്ച പ്രകടനം ബഹുമുഖത സുരക്ഷ തുടങ്ങിയവ ഗ്രൗണ്ട് ക്ലിയറൻസ് ഉറപ്പാക്കുന്നു

Image credits: Getty

ഗ്രൗണ്ട് ക്ലിയറൻസ് ഒരു നിർണായക ഘടകം

ഇന്ത്യയിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ മികച്ച കാർ തിരഞ്ഞെടുക്കുന്നതിൽ ഗ്രൗണ്ട് ക്ലിയറൻസ് ഒരു നിർണായക ഘടകം. ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാം റോഡുകളുടെ ഈ മോശം അവസ്ഥയ്ക്ക് കാരണം

Image credits: Getty

കൂടി വരുന്ന എസ്‍യുവി ഭ്രമം

ഇന്ന് രാജ്യത്തെ പല കാർ ഉടമകളും എസ്‌യുവികളും ക്രോസോവറുകളുമൊക്കെ വാങ്ങുന്നു. വാഹന വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന എസ്‍യുവി പ്രിയവും ഗ്രൗണ്ട് ക്ലിയറൻസും തമ്മില്‍ വലിയ ബന്ധം

Image credits: Getty

എസ്‌യുവി വാങ്ങാൻ പറ്റാത്തവ‍ർ എന്തു ചെയ്യും?

നിങ്ങൾക്ക് ഒരു എസ്‌യുവിയോ ക്രോസ്ഓവറോ വാങ്ങാനുള്ള പണം ഇല്ലെങ്കിൽ എന്തുചെയ്യും? നിലവിലെ ഹാച്ച്ബാക്കിന്റെയോ സെഡാന്‍റെയോ ഗ്രൌണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കുക എന്നതാവും ഉചിതം. 

Image credits: Getty

ഗ്രൗണ്ട് ക്ലിയറൻസ് എങ്ങനെ കൂട്ടാം?

ഇത്തരം ചെറിയ കാറുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ ചില വഴികൾ

Image credits: Getty

ഉയരമുള്ള റിമ്മുകളും ടയറുകളും

ഉയരം കൂടിയ ടയറുകളും റിമ്മുകളും സ്ഥാപിക്കുന്നതും ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഒറിജിനൽ റിമ്മുകൾ നിലനിർത്തിക്കൊണ്ട്  ഉയരമുള്ള ടയർ വലുപ്പത്തിലേക്ക് മാറാം

Image credits: Getty

വീലുകളോ റിമ്മുകളോ നവീകരിക്കുക

വീലുകളോ റിമ്മുകളോ നവീകരിക്കുക എന്നതാണ് മറ്റൊരു മാർഗം. വീൽ സൈസ് നവീകരിക്കുമ്പോൾ ടയറിന്റെ വലുപ്പവും വർദ്ധിക്കും. അതിനാൽ ഗ്രൗണ്ട് ക്ലിയറൻസും കൂടും

Image credits: Getty

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ടയർ ഫെൻഡർ ലൈനിംഗ് ഉരയില്ലെന്ന് ഉറപ്പാക്കുക. നല്ല നിലവാരമുള്ള അലോയി ഉറപ്പാക്കുക. 

Image credits: Getty

കോയിൽ സ്പ്രിംഗ് അസിസ്റ്റേഴ്‌സ്

ചെറിയ കാറിന്‍റെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 10  എംഎം മുതല്‍ 15 എംഎം വരെ കൂട്ടാം. 

Image credits: Getty

കോയിൽ അസിസ്റ്റഡ്

കോയിൽ സസ്പെൻഷൻ സജ്ജീകരണമുള്ള കാറുകളിൽ കോയിൽ അസിസ്റ്റഡ് സജ്ജീകരിക്കാം. കോയിൽ സ്പ്രിംഗ് അസിസ്റ്റഡ് സ്ഥാപിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്‍ത സ്ഥാനങ്ങളുണ്ട്.

Image credits: Getty

സസ്പെൻഷൻ അപ്‍ഗ്രേഡിംഗ്

സ്റ്റിഫർ സസ്‌പെൻഷനിലേക്ക് അപ്‌ഗ്രേഡുചെയ്‍താൽ മുകളിലേക്കും താഴേക്കുമുള്ള ചലനം കുറയും. പക്ഷേ ചെലവ് കൂടും

Image credits: Getty

ജാഗ്രത, വാറന്‍റി നഷ്‍ടപ്പെട്ടേക്കാം

നിങ്ങൾ ഒരു പുതിയ കാറിൽ സസ്പെൻഷൻ മാറ്റിയാൽ മിക്കവാറും കാറിന്‍റെ കമ്പനി വാറന്‍റി അസാധുവാകുമെന്ന കാര്യം ഉറപ്പാണ്

Image credits: Getty

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

മൈലേജ്, ബൂട്ട്‍സ്പേസ്,മോഹവില!നെക്സോൺ സിഎൻജി എന്ന വിസ്‍ഫോടനം!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ