Arts

'ദി സയലന്‍റ് ഡയലോഗ്'

കോഴിക്കോട് ലളിത കലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ ഇന്നലെ ആരംഭിച്ച ഫോട്ടോഗ്രാഫി പ്രദര്‍ശനം 'ദി സയലന്‍റ് ഡയലോഗ്'ഏറെ പ്രേക്ഷക ശ്രദ്ധനേടി. 

Image credits: our own

നിശബ്ദതയുടെ സംഭാഷണം

വന്യ ജീവി ഫോട്ടോഗ്രാഫറായ എൻ എ നസീറാണ് ഫോട്ടോഗ്രഫി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കേരളാ ഫുഡ്ബോള്‍ താരമായ സി കെ വിനീത് മുഖ്യാതിഥിയായിരുന്നു.

Image credits: our own

ഇരുപത് ഫോട്ടോഗ്രാഫേഴ്സ്

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളില്‍ നിന്നുള്ള  ഇരുപതോളം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.  

Image credits: our own

100 ഓളം ഫോട്ടോഗ്രാഫുകള്‍

ഇരുപത് ഫോട്ടോഗ്രാഫര്‍മാരുടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശനം ആദ്യ ദിവസം മുതല്‍ നിരവധി പേരെ ആകര്‍ഷിച്ചു.

Image credits: our own

വന്‍കരകള്‍ കടന്നും വന്യമൃഗങ്ങള്‍

ആഫ്രിക്കന്‍ സവാന്നയില്‍ നിന്നുള്ള ചീറ്റ മുതല്‍ പശ്ചിമഘട്ടത്തിലെ ആനകള്‍ വരെയുള്ള വന്യജീവികളുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. 

Image credits: our own

വന്യജീവി സംരക്ഷണം

വന്യജീവി സംരക്ഷണം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.  

Image credits: our own

പ്രദര്‍ശനം ഏറ്റെടുത്ത് കാഴ്ചക്കാര്‍

ജനുവരി 14 ന് സമാപന പരിപാടികള്‍ കഥാകാരന്‍ വി ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്യും. 

Image credits: our own