Agriculture

അടുക്കളത്തോട്ടം

നിരന്തരം പച്ചക്കറികൾ കാശുകൊടുത്ത് വാങ്ങുന്നവരാണ് നമ്മൾ. നല്ല പച്ചക്കറികൾ കിട്ടണമെന്നുമില്ല. അല്പമൊന്ന് ശ്രദ്ധിച്ചാൽ അത്യാവശ്യം പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ വളർത്തിയെടുക്കാം. 

Image credits: Getty

പാത്രങ്ങളിൽ

മുറ്റത്ത് മണ്ണുണ്ടെങ്കിൽ അവിടെ പച്ചക്കറി വളർത്താം. ഇല്ലെങ്കിൽ പാത്രങ്ങളിൽ വളർത്താം. എന്തിന്, അടുക്കളയിലും ബാൽക്കണിയിലും വരെ വളർത്തിയെടുക്കാനാവുന്ന പച്ചക്കറികളും ഇലകളുമുണ്ട്. 

Image credits: Getty

മണ്ണ്

മണ്ണ് തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. മണ്ണും കമ്പോസ്റ്റും എല്ലാം ചേർത്തു നടാനുള്ള മണ്ണ് തയ്യാറാക്കാം. പിന്നീട്, പഴത്തോൽ, മുട്ടത്തോട് എന്നിവയൊക്കെ ഇട്ടുകൊടുക്കാവുന്നതുമാണ്. 

Image credits: Getty

വിത്തുകൾ

നല്ല ​ഗുണമേന്മയുള്ള വിത്തുകൾ നടാൻ തിരഞ്ഞെടുക്കണം. ആദ്യം കുറച്ച് നാളുകൾ അധികം സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കണം. 

Image credits: Getty

വീടിനകത്ത് തന്നെ

തക്കാളി, വഴുതന, ചീര, കറിവേപ്പില എന്നിവയൊക്കെ വീടിനകത്ത് തന്നെ പാത്രങ്ങളിൽ വളർത്താവുന്നതാണ്. 

Image credits: Getty

സൂര്യപ്രകാശം

ചെടികൾ വളർന്നുവരുമ്പോൾ സൂര്യപ്രകാശം നല്ലതുപോലെ കിട്ടണം. അതിനാൽ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണോ ഇവ വച്ചിരിക്കുന്നത് എന്ന് നോക്കണം. പുറത്ത് നടുമ്പോഴും ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കാം. 

Image credits: Getty

കൃത്യമായ അകലം

ചെടികൾ തമ്മിൽ കൃത്യമായ അകലം സൂക്ഷിക്കാൻ ശ്രദ്ധിക്കാം. ഇതിലൂടെ രോ​ഗകീടബാധ നിയന്ത്രിക്കാം. 

Image credits: Getty

പാത്രങ്ങള്‍

പാത്രങ്ങളോ ചട്ടികളോ ഒക്കെയാണ് നടാൻ തിരഞ്ഞെൊടുക്കുന്നതെങ്കിൽ ആറിഞ്ചെങ്കിലും ഉയരം വേണം. ഡ്രെയിനേജ് ദ്വാരങ്ങളും വേണം. 

 

Image credits: Getty

വെള്ളം

വിത്തായിരിക്കുമ്പോൾ അധികം വെള്ളം നനയ്ക്കരുത്. ആദ്യം നനച്ചാൽ മതി. ചെടിയായിത്തീരുമ്പോൾ ആവശ്യത്തിന് വെള്ളം നൽകണം. അധികം വെള്ളം നൽകരുത്. വേര് ചീയാൻ കാരണമാകും. 

Image credits: Getty

ഈ രണ്ട് മാസങ്ങളില്‍ നമുക്കെന്തൊക്കെ കൃഷി ചെയ്യാം

ചര്‍മ്മം തിളങ്ങും, താരനെ അകറ്റും; റോസ്‍മേരി ഇനി വീട്ടില്‍ വളര്‍ത്താം

കുറഞ്ഞ പരിചരണം, കൂടുതൽ വിളവ്, കാന്താരി വളർത്താം

പറമ്പില്ലേ? കാരറ്റ് ചട്ടിയിലോ ​ഗ്രോബാ​ഗിലോ വളർത്താം