Agriculture

സെഡ് സെഡ് പ്ലാന്റ്

സെഡ് സെഡ് പ്ലാന്റ് മടിയന്മാർക്ക് വളർത്താൻ പറ്റിയ ചെടിയാണ്. പ്രത്യേകിച്ച് സൂര്യപ്രകാശമോ പരിചരണമോ ഇല്ലെങ്കിലും നന്നായി വളരും. ഓഫീസുകളിലും വീടുകളിലും വളർത്താൻ മികച്ചതാണ്.

Image credits: Getty

സ്നേക്ക് പ്ലാന്റ്

സ്നേക്ക് പ്ലാന്റ് അഥവാ സർപ്പപ്പോള കുറഞ്ഞ പ്രകാശത്തിലും വളരും. കുറഞ്ഞ പ്രകാശവും കുറഞ്ഞ പരിചരണവും മതി ഈ ചെടിക്ക്. 
 

Image credits: Getty

പോത്തോസ്

തൂക്കിയിടാനും പാത്രങ്ങളിൽ വീടിന്റെ വിവിധ വശങ്ങളിലും ഷെൽഫുകളിലും ഒക്കെ ആളുകൾ വയ്ക്കാൻ ഇഷ്ടപ്പെടുന്ന ചെടിയാണ് പോത്തോസ് അഥവാ ഡെവിൾസ് ഐവി. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. 

Image credits: Getty

പീസ് ലില്ലി

കുറഞ്ഞ സൂര്യപ്രകാശം മതി. വർഷം മുഴുവനും പൂക്കളുണ്ടാകും എന്നതും പ്രത്യേകതയാണ്. 

Image credits: Getty

കാസ്റ്റ് അയൺ പ്ലാന്റ്

കുറഞ്ഞ പരിചരണം മതി. എങ്ങനെയും വളരും എന്നുള്ള ചെടിയാണിത്. അതുപോലെ തന്നെ സൂര്യപ്രകാശം കുറച്ചാണ് കിട്ടുന്നതെങ്കിലും കുഴപ്പമില്ല. 
 

Image credits: Getty

ബ്രൊമീലിയാഡുകള്‍

വിവിധ നിറങ്ങളിലുണ്ട്. കടുംചുവപ്പ്, പച്ച, തവിട്ട്, മഞ്ഞ കലര്‍ന്ന പച്ച എന്നിങ്ങനെ. ക്രിപ്റ്റാന്തസ് അധികം വെയില്‍ ആവശ്യമില്ലാത്ത ചെടിയാണ്. അതുപോലെ അധികം വെള്ളവും. 

Image credits: Getty

ക്രിസ്മസ് കാക്റ്റസ്

12 മണിക്കൂറും തണലാണെങ്കിലും വളരുന്ന പൂക്കളുണ്ടാകുന്ന ഒരു ചെടിയാണ് ഇത്. അതിനാൽ വീട്ടിനകത്ത് കുറഞ്ഞ പ്രകാശത്തിൽ വളർത്താൻ അനുയോജ്യം.  

Image credits: Getty

ആവശ്യത്തിന് പുതിന ഇനി വീട്ടിൽ തന്നെ, ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കൂ

പച്ചക്കറിവാങ്ങി കാശും ആരോ​ഗ്യവും കളഞ്ഞോ? അടുക്കളത്തോട്ടം തയ്യാറാക്കാം

ഈ രണ്ട് മാസങ്ങളില്‍ നമുക്കെന്തൊക്കെ കൃഷി ചെയ്യാം

ചര്‍മ്മം തിളങ്ങും, താരനെ അകറ്റും; റോസ്‍മേരി ഇനി വീട്ടില്‍ വളര്‍ത്താം